ഇന്ന്
ബാങ്ക് അവധി
അധ്യാപക ഒഴിവ്
തൃശൂർ ∙ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി പൊളിറ്റിക്കൽ സയൻസ് ഗെസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22ന് രാവിലെ 11ന് റൗണ്ട് സൗത്തിലുള്ള സിഎംഎസ് കോർപറേറ്റ് മാനേജരുടെ ഓഫിസിൽ.
ഇരിങ്ങാലക്കുട∙ എസ്എൻ ടിടിഎെയിൽ ഇംഗ്ലിഷ് ടീച്ചർ എജ്യുക്കേറ്റുർ (എംഎ, എംഎഡ്) ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 3ന് 10.30 നടക്കും. ബന്ധപ്പെടുക: 9497657124 തിരുവില്വാമല ∙ പാമ്പാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (ഫിസിക്കൽ സയൻസ്) തസ്തികയിൽ ഒഴിവ്.
കൂടിക്കാഴ്ച 3നു 10.30ന്. 04884 283467.
പരീക്ഷാ തീയതി
തൃശൂർ∙ ആരോഗ്യ സർവകലാശാല രണ്ടാം സെമസ്റ്റർ എംഡി/എംഎസ് ആയുർവേദ റഗുലർ, ഒന്നാം വർഷ ബിഎസ്സി ഡയാലിസിസ് ടെക്നോളജി റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ നവംബർ 11നും മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പാർട്ട് 2 റഗുലർ/സപ്ലിമെന്ററി, മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ റഗുലർ/സപ്ലിമെന്ററി, മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് എംഡി/എംഎസ് റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 12നും മൂന്നാം സെമസ്റ്റർ എംഎസ്സി ഓഡിയോളജി റഗുലർ /സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ എംഎസ്സി സ്പീച്ച് ലാംഗ്വേജ് പത്തൊളജി റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ 17നും രണ്ടാം വർഷ ബിഎ എസ്എൽപി സപ്ലിമെന്ററി പരീക്ഷ 18നും ആരംഭിക്കും.
പരീക്ഷാ ടൈംടേബിൾ
ഒന്നാം വർഷ ബാച്ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി പ്രാക്ടിക്കൽ പരീക്ഷ റിവൈസ്ഡ് ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് ഒന്ന് (2017 സ്കീം) റഗുലർ/സപ്ലിമെന്ററി, ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി റഗുലർ സപ്ലിമെന്ററി, രണ്ടാം സെമസ്റ്റർ എംഎസ്സി ഓഡിയോളജി തിയറി സ്പെഷൽ, രണ്ടാം സെമസ്റ്റർ എംഎസ്സി സ്പീച്ച് ലാംഗ്വേജ് പതോളജി തിയറി സ്പെഷൽ, മൂന്നാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി റഗുലർ സപ്ലിമെന്ററി തിയറി, രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി റഗുലർ സപ്ലിമെന്ററി തിയറി, എട്ടാം സെമസ്റ്റർ ബിഫാം തിയറി സപ്ലിമെന്ററി, രണ്ടാം വർഷ ബാച്ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി റഗുലർ സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
www.kuhs.ac.in.
സബ്സിഡിക്ക് അപേക്ഷിക്കാം
ആർത്താറ്റ് ∙ ചിറ്റഞ്ഞൂർ, ആർത്താറ്റ് എന്നീ പാടശേഖരങ്ങളിൽ കൃഷിയിറക്കിയവർ സബ്സിഡി ലഭിക്കാനുള്ള അപേക്ഷ കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]