കൊരട്ടി ∙ ദേശീയപാതയിൽ മുരിങ്ങൂരിലും ചിറങ്ങരയിലും ഗതാഗതക്കുരുക്കിന് ഇനിയും അയവില്ല. കൊരട്ടിക്കും ചിറങ്ങരയ്ക്കും ഇടയിൽ ജെടിഎസ് ജംക്ഷനിൽ ലോറി കേടു വന്നതോടെ റോഡിൽ നിർത്തിയിടേണ്ടി വന്നതു ഗതാഗതം ഭാഗികമായി തടസ്സമുണ്ടാകാൻ കാരണമായി.
ഇന്നലെ ഒൻപതോടെയായിരുന്നു സംഭവം. ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.
ക്രെയിൻ എത്തിച്ചു വാഹനം നീക്കിയതോടെ എറണാകുളം ഭാഗത്തേക്കുള്ള ഗതാഗത തടസ്സം താൽക്കാലികമായി നീങ്ങി.
മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് 3 കിലോമീറ്റർ നീണ്ടു കൊരട്ടിയിലെത്തി.നിരത്തിൽ ഏറെനേരം കാത്തു നിൽക്കേണ്ടി വന്നതോടെ ജനം വലഞ്ഞു. ചിറങ്ങരയിലും മുരിങ്ങൂരിലും ഇന്നലെ കാര്യമായ നിർമാണപ്രവർത്തനങ്ങൾ നടന്നില്ല. രണ്ടിടത്തുമായി ആകെ ഉണ്ടായിരുന്നത് 5 തൊഴിലാളികളാണ്.
കൊരട്ടിയിൽ മേൽപാലം നിർമാണത്തിന്റെ ഭാഗമായി മണ്ണു പരിശോധന നടത്തി. തകർച്ചയുടെ വക്കിലെത്തിയ സ്ലാബുകൾ മാറ്റി സ്ഥാപിക്കാൻ ഇനിയും നടപടിയില്ലാത്തത് അപകടങ്ങൾക്കു വഴിയൊരുക്കുമെന്നാണ് ആശങ്ക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]