അന്നകര ∙ ചാവക്കാട് – പറപ്പൂർ – തൃശൂർ റൂട്ടിൽ കടാംതോട് പാലത്തിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം മരാമത്ത് വകുപ്പ് നിരോധിച്ചു. പാലത്തിനരികിൽ മരാമത്ത് വകുപ്പ് ഇത് സംബന്ധിച്ച ബോർഡ് സ്ഥാപിച്ചു.
എന്നാൽ പാലം പുതുക്കി പണിയാനുള്ള നടപടി സ്വീകരിക്കാതെ വെറുതേ ബോർഡ് മാത്രം സ്ഥാപിച്ച് മരാമത്ത് വകുപ്പ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയൊളിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ബോർഡ് സ്ഥാപിച്ചെങ്കിലും ബസുകളും മറ്റ് ഭാരവാഹനങ്ങളുടെ ഇപ്പോഴും ഇതിലൂടെ തന്നെയാണ് സർവീസ് നടത്തുന്നത്.
1937ൽ നിർമിച്ചതാണ് ഇൗ പാലം.
88 വർഷം പൂർത്തിയാക്കിയ പാലത്തിന്റെ കാലാവധി വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞതാണ്. അടിത്തറ ഇളകിയ നിലയിലുള്ള പാലം തകർച്ച ഭീഷണി നേരിടുകയാണെന്നും മരാമത്ത് വകുപ്പിന്റെ പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ പാലം നിർമാണത്തിന് ടോക്കൺ തുക വകയിരുത്തുമെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടാകാറില്ല. മരാമത്ത് വകുപ്പ് പ്രഹസന നടപടികൾ ഒഴിവാക്കി പാലം പുനർനിർമാണത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]