ചാലക്കുടി ∙ നവകേരള സദസ്സിലെ നിർദേശ പ്രകാരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ 4 കോടി രൂപ ചെലവിൽ ബസ് ടെർമിനലിന് ഭരണാനുമതിയായി. അടിസ്ഥാനസൗകര്യ വികസനം, ആധുനികവൽക്കരണം എന്നിവയോടെയാകും ടെർമിനൽ യാഥാർഥ്യമാകുക.
പൊതുമരാമത്ത് വകുപ്പാണു നിർവഹണ ഏജൻസി. ഉടമസ്ഥാവകാശം കെഎസ്ആർടിസിക്കായിരിക്കുമെങ്കിലും പൊതുമരാമത്ത് വകുപ്പിനായിരിക്കും അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെ ഉത്തരവാദിത്തം.
കഴിഞ്ഞ വർഷം സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടത്തിയ അവലോകന യോഗത്തിൽ ബസ് ടെർമിനൽ നിർമിക്കാനായി ആവശ്യമുന്നയിച്ചിരുന്നു.
സ്ഥലം സന്ദർശിച്ച ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറും ബസ് ടെർമിനൽ നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്ന് അറിയിച്ചിരുന്നു. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, താമസ സൗകര്യം, കടമുറികൾ, ക്ലോക്ക് റൂം, കന്റീൻ, ഫീഡിങ് റൂം, ശുചിമുറികൾ എന്നിവ അടക്കമുള്ള ബഹുനില ബസ് ടെർമിനലിൽ സജ്ജമാക്കാനാണു പദ്ധതി. 14,000 ചതുരശ്ര അടിയായിരിക്കും വിസ്തീർണം.
13 MINUTES AGO 48 MINUTES AGO 55 MINUTES AGO അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രക്കാർക്ക് ഇവിടെ താമസസൗകര്യം ഒരുക്കാനും പദ്ധതി നിർദേശമുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഇ പ്പോഴത്തെ കെട്ടിടം കാലപ്പഴക്കം കാരണം ശോച്യാവസ്ഥയിലാണ്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ സീലിങ്ങിലെ കോൺക്രീറ്റിങ് അടർന്നു വീണു യാത്രക്കാർക്കു പരുക്കേറ്റ സംഭവങ്ങളും ഉണ്ടായിരുന്നു.
ചുമരുകൾ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

