ചാലക്കുടി ∙ ചുട്ടുപഴുക്കുന്ന വേനൽച്ചൂടിന് ആശ്വാസം തേടി ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ ആറാട്ടുകടവിലെ തടയണയ്ക്കു സമീപം ദിവസവും എത്തുന്നത് നൂറുകണക്കിനാളുകൾ. എന്നാൽ അപകട
മുന്നറിയിപ്പുകൾ മറികടന്നു സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ ഇവർ കുളിക്കാനിറങ്ങുന്നതു വൻ ഭീഷണിയാണു സൃഷ്ടിക്കുന്നത്. കഴിഞ്ഞ 3 ദിവസങ്ങൾക്കിടെ 9 പേരാണു പുഴയിലെ വെള്ളത്തിൽ മുങ്ങിപ്പോയത്.
ഒഴുക്കിൽപെട്ടവരെ നാട്ടുകാരുടെ സമയോചിത ഇടപെടലിനാൽ രക്ഷിക്കാനായി. അപകടം വിളിച്ചു വരുത്തുന്ന രീതിയിൽ പുഴയിലിറങ്ങുന്നതു തടയാൻ ശക്തമായ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
മധ്യവേനൽ അവധി കൂടി എത്തിയതോടെ വിദ്യാർഥികളുൾപ്പെടെ ഒട്ടേറെ പേർ വേനൽച്ചൂടിനു ശമനം തേടി പുഴയിലിറങ്ങുന്നുണ്ട്.
കുടുംബസമേതം എത്തുന്നവരും കൂട്ടുകാർക്ക് ഒപ്പമെത്തുന്നവരും കുറവല്ല. തടയണയ്ക്കു സമീപം ചില ഭാഗങ്ങളിൽ ആഴം കൂടുതലാണ്.
നല്ല ഒഴുക്കുമുണ്ട്. നീന്തൽ അറിയുന്നവർ പോലും ഈ ഭാഗത്ത് ഇറങ്ങുന്നത് അപകടകരമാണ്.
ചിലരാകട്ടെ കുട്ടികളുൾപ്പെടെയുള്ളവരെ നീന്തൽ പഠിപ്പിക്കാനാണ് ഇവിടെയെത്തുന്നത്.
ആഴമുള്ള ഭാഗങ്ങളിലേക്കു പരസ്പരം കൈകൾ കോർത്ത് ഇറങ്ങിപ്പോകുന്നവരുമുണ്ട്. ഇത്തരത്തിൽ ഇറങ്ങിപ്പോയ ചെറിയ കുട്ടി ഉൾപ്പെടെ 5 പെൺകുട്ടികൾ ഞായറാഴ്ച ഒഴുക്കിൽപെട്ടു.
പുഴയിൽ ചൂണ്ടയിട്ടിരുന്ന കല്ലേലി ജോബി ഒച്ചവച്ച് ആളുകളെ വിളിച്ചുകൂട്ടി. ഇതുകേട്ട് ഓടിയെത്തിയ രാഹുൽ എന്ന യുവാവ് സ്വന്തം ജീവൻ പണയംവച്ചു ചാടിയിറങ്ങിയാണ് 5 പേരെയും രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച 4 പേർ കൂടി ഒഴുക്കിൽപെട്ടു. ചാലക്കുടി സൗത്ത് ജംക്ഷനിലെ ചുമട്ടുതൊഴിലാളിയായ നാട്ടുകാരൻ കാട്ടൂര്വളപ്പിൽ രമേഷും വെള്ളാഞ്ചിറ സ്വദേശി രമേഷും ചേർന്നാണു നാൽവർ സംഘത്തെ പുഴയിൽ നിന്നു മുങ്ങിയെടുത്തു കരയ്ക്കെത്തിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

