തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ ചൊക്കന ഹാരിസൺ മലയാളം പ്ലാന്റേഷനിലെ ബംഗ്ലാവിന് സമീപമുള്ള കിണറ്റിൽ കാട്ടാന വീണു. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് നാല് വയസ്സുള്ള ആനയെ കിണറ്റിൽ വീണ നിലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിന് വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസർ കെ.എസ്.ഷിനോജ് നേതൃത്വം നൽകി. റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള ആർആർടി സംഘവും ജെസിബിയും സ്ഥലത്തെത്തി കിണറിന്റെ വശം ഇടിച്ച് മണ്ണിറക്കുകയായിരുന്നു.
തുടർന്ന് നടത്തിയ ശ്രമഫലമായി രാവിലെ 10 മണിയോടെ ആനയെ സുരക്ഷിതമായി കരയിലേക്ക് കയറ്റി. വളരെ അധികം ക്ഷീണിതനല്ലാതിരുന്ന കൊമ്പനാന കരകയറിയ ഉടൻ തന്നെ സമീപത്തുള്ള കാട്ടിലേക്ക് തിരികെ ഓടിപ്പോവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

