“നിങ്ങളാരും ലൂനിനെക്കുറിച്ച് എന്നോട് ചോദിച്ചില്ല, ഒരുപക്ഷേ ഞങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ചോദിക്കുമായിരുന്നു…” എല്‍ ക്ലാസിക്കോയിലെ വിജയത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് തന്റെ തനതുശൈലിയില്‍ ഹോസെ മൗറിഞ്ഞ്യോ ഇങ്ങനെ വ്യക്തമാക്കിയിരുന്നു. ക്യാമ്പ് നൗവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മൗറിഞ്ഞ്യോ ആദ്യമെത്തിയതും ലൂനിന്റെ അടുത്തേക്കായിരുന്നു.
അയാള്‍ ലൂനിനെ ആശ്ലേഷിച്ചു. നാക്ക് പുറത്തേക്കിട്ട്, സ്ലൈഡ് ചെയ്തുള്ള ടിപ്പിക്കല്‍ മൗറിഞ്ഞ്യോ സെലിബ്രേഷേക്കാള് ആഴമുണ്ടായിരുന്നു ആ നിമിഷത്തിന്.
എന്തുകൊണ്ടെന്നാല്‍ മൗറീഞ്ഞ്യോയുടെ തീരുമാനങ്ങള്‍ പൂര്‍ണമായും വിജയിച്ച രാത്രിയായിരുന്നു അത്, ലൂനിന്റെ വരവും പ്രകടനവുമായിരുന്നു നിര്‍ണായകമായതും. ജെറാഡ് മാര്‍ട്ടിന്റെ ക്ലോസ് റേഞ്ച് ഹെഡര്‍ ഉള്‍പ്പെടെ നാല് സേവുകളായിരുന്നു താരം നടത്തിയത്.
റയല്‍ ഈസ് ബാക്ക് എന്ന് തോന്നിപ്പിച്ച 90 മിനുറ്റുകളായിരുന്നു മത്സരത്തിൽ കണ്ടത്. ഹൻസി ഫ്ലിക്കിന്റെ കളരിയില്‍ പീക്ക് ചെയ്യുന്ന ബാഴ്സലോണയെ കീഴടക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ഒരു പ്രധാന ചോദ്യമാണുള്ളത്.
ക്യാമ്പ് നൗവില്‍ മുഴങ്ങിയത് റയലിന്റെ തിരിച്ചുവരവിന്റെ കാഹളമാണോയെന്നതാണത്. മെട്രൊപൊളിറ്റാനോയില്‍ അത്ലറ്റിക്കൊ മാഡ്രിഡിനോടേറ്റ പരാജയവും, റയല്‍ ബെറ്റിസിനോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയും ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നു.
മൗറിഞ്ഞ്യോയുടെ കാലത്തും ടീമിന്റെ പ്രകടനത്തില്‍ ചോദ്യമുയരാൻ അധിക സമയമൊന്നും ആവശ്യമായി വന്നിരുന്നില്ല. പക്ഷേ, ആ തോല്‍വികള്‍ തിരുത്തലിന്റെ തുടക്കമായിരുന്നു.
മൗറിഞ്ഞ്യോ തന്റെ സിസ്റ്റത്തില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തി. അത് ഒന്നൊ രണ്ടോ പൊസിഷനില്‍ മാത്രം ഒതുങ്ങിയില്ല, ഒടുവില്‍ എല്‍ ക്ലാസിക്കോയില്‍ ആ തന്ത്രങ്ങൾ ഫലം കണ്ടു.
മാറ്റത്തിന്റെ ചലനങ്ങള്‍ തുടങ്ങുന്നത് ഇടതുവിങ്ങില്‍ നിന്നാണ്. യാൻ ഡിയോമൻഡെയായിരുന്നു അത്.
ബാഴ്സയ്ക്ക് എതിരെ റയല്‍ നിരയില്‍ ഏറ്റവുമധികം ടച്ചുകളുണ്ടായിരുന്നത് ഡിയോമൻഡെയ്ക്കായിരുന്നു, ആകെ 66 എണ്ണം. വിങ്ങില്‍ ഡിയോമൻഡെ എത്രത്തോളം ക്രിയേറ്റീവായിരുന്നുവെന്നത് മാത്രമല്ല, ഓഫ് പൊസഷനില്‍ പ്രെസിങ്ങിലും ഡീപായിറങ്ങി ഡിഫൻഡ് ചെയ്യുന്നതിലും താരം മടി കാണിച്ചില്ല.
വിനീഷ്യസില്‍ നിന്ന് ലഭിക്കാത്ത ഡിഫൻസീവ് സപ്പോര്‍ട്ട് ലെഫ്റ്റ് ബാക്കിന് നല്കാന് യുവതാരത്തിന് സാധിച്ചു. എട്ട് ഇന്റര്വൻഷൻസാണ് ഡിയോമൻഡയുടെ പേരിലുണ്ടായിരുന്നത്.
ഡിയോമൻഡയുടെ ബൂട്ടുകളില്‍ നിന്നായിരുന്നു എംബാപെയുടെ ആദ്യ ഗോളിന് കാരണമായ നീക്കം പിറന്നതും. മൂന്ന് ബാഴ്സ താരങ്ങള്‍ ശ്രമിച്ചിട്ടുപോലും ഡിയോമൻഡയെ തടയാന്‍ സാധിച്ചിരുന്നില്ല.
സമാനമായിരുന്നു റൈറ്റ് വിങ്ങില്‍ ആര്‍ദ ഗൂളർ നടത്തിയ പ്രകടനവും. നിലവില്‍ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ അണിനിരക്കുന്നതാണ് ബാഴ്സയുടെ മിഡ് ഫീല്‍ഡ്, റോഡ്രിയും പെഡ്രിയും.
എന്നാല്‍ ഇരുവരേയും ഔട്ട് ക്ലാസ് ചെയ്തത് ജൂഡ് ബെല്ലിങ്ഹാമിന്റെ കാലുകളിലായിരുന്നു. റോഡ്രിയെ കൃത്യമായി മാര്‍ക്ക് ചെയ്യാനും പന്ത് നിയന്ത്രിക്കാൻ അനുവദിക്കാതിരിക്കാനും ബെല്ലിങ്ഹാമിന് സാധിച്ചു.
റയലിന്റെ വിജയഗോളിലേക്ക് നയിച്ച ബെല്ലിങ്ഹാമിന്റെ മനോഹരമായ ടേണ്‍ ശ്രദ്ധേയമായിരുന്നു. മൂന്ന് ബാഴ്സ താരങ്ങളായിരുന്നു ട്രയാങ്കിള്‍ ഷേപ്പില്‍ അദ്ദേഹത്തെ പ്രെസ് ചെയ്തതെന്ന് ഓര്‍ക്കണം.
അവിടെ നിന്ന് കമവിംഗ നടത്തിയ റണ്‍ മത്സരത്തിലെ നിർണ്ണായക വഴിത്തിരിവായി. മോശം ഫോമിന്റെ പേരില്‍ റയല്‍ ആരാധകരുടെ വിമർശനം ഏറ്റവുവാങ്ങിയ താരമാണ് അദ്ദേഹം.
പകരക്കാരനായി 79-ാം മിനുറ്റിലെത്തിയ ശേഷമാണ് താരം ഗോളിന് വഴിയൊരുക്കിയത്. ആരാധകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ച പ്രകടനമായിരുന്നു അത്.
ചുവാമെനിയും ബെര്ണാദോയും ചേര്‍ന്ന ഡബിള്‍ പിവട്ട് മികച്ച പിന്തുണയാണ് നൽകിയത്. ബാഴ്സ മത്സരം നിയന്ത്രിക്കുമ്പോള്പ്പോലും ഇരുവരും നല്കിയ ഡിഫൻസീവ് കോണ്ട്രിബ്യൂഷൻസിനെ എടുത്ത് പറയാതിരിക്കാൻ കഴിയില്ല.
പ്രത്യേകിച്ചും സില്‍വ പെഡ്രിയെ മാര്‍ക്ക് ചെയ്ത രീതി. സെന്റര്‍ ബാക്കായ ഡീൻ ഹൗസൻ ഈ സീസണിലെ തന്റെ ഏറ്റവും മികച്ച പെര്‍ഫോമൻസാണ് പുറത്തെടുത്തത്.
19 ഡിഫൻസീവ് ഇന്റര്‍വെൻഷൻസാണ് താരം നടത്തിയത്. ലെഫ്റ്റ് ബാക്കില്‍ കുക്കുറേയ, ലമീൻ യമാലിനെ പൂര്‍ണമായും നിശബ്ദമാക്കി നിര്‍ത്തി.
പലകുറി തന്റെ പൊസിഷൻ മാറ്റി റയലിന്റെ പ്രതിരോധം പൊളിക്കാൻ യമാല്‍ ശ്രമിച്ചപ്പോഴും കുക്കുറേയ കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. ഒപ്പം കൊനാറ്റെയും ഡംഫ്രിസും മികച്ച പിന്തുണ നൽകി.
റൈറ്റ് ബാക്കില്‍ വാല്വെര്ദെ പരിക്കോടെയാണ് കളത്തിലിറങ്ങിയത്. എങ്കിലും ക്യാൻസലോയ്ക്ക് എതിരെ അദ്ദേഹം നടത്തിയ ടാക്കിള്‍ എല്‍ ക്ലാസിക്കോകളിലെ ഏറ്റവും മികച്ചവയില്‍ ഒന്നായി അടയാളപ്പെടുത്താവുന്നതാണ്.
താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍ക്കൊപ്പം റയല്‍ മത്സരത്തിലുടനീളം പാലിച്ച ടാക്റ്റിക്കല്‍ ഡിസിപ്ലിനാണ് ബാഴ്സയെ ഔട്ട്പ്ലെ ചെയ്യാൻ സഹായിച്ചത്. ബാഴ്സ താരങ്ങളുടെ മുന്നേറ്റങ്ങളില്‍ മിഡ് ഫീല്‍ഡും ഡിഫൻസും ഒരുപോലെ ലൈൻ കീപ്പ് ചെയ്ത് പാസിങ് ഓപ്ഷനുകളെല്ലാം അടച്ചു.
62 ശതമാനം പന്തടക്കമുണ്ടായിട്ടും രണ്ട് വലിയ അവസരങ്ങള്‍ മാത്രമാണ് ബാഴ്സയ്ക്ക് സൃഷ്ടിക്കാൻ കഴിഞ്ഞതുപോലും. റയല്‍ എത്രത്തോളം കരുത്തLരാണെന്ന് തെളിയിക്കപ്പെട്ട
മത്സരം കൂടിയായിരുന്നു ഈ എല്‍ ക്ലാസിക്കോ. ടൈറ്റില്‍ റേസില്‍ ഞങ്ങളുമുണ്ടെന്ന ശക്തമായ പ്രഖ്യാപനം നടത്താനും മൗറിഞ്ഞ്യോയ്ക്ക് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

