തൃശൂർ ∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി 28നും 29 നും തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം. 29 ന് വൈകിട്ടു നാലിനാണു സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ.
28 ന് രാവിലെ മുതൽ 29 ന് വൈകിട്ടു നാലു വരെ സ്വരാജ് റൗണ്ട്, സമീപ റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. അത്യാവശ്യങ്ങൾക്കൊഴികെ 29ന് സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലെത്തുന്നതു പൊതുജനം ഒഴിവാക്കണമെന്നു പൊലീസ് നിർദേശിച്ചു.
മണ്ണുത്തി മേൽപാലത്തിനടിയിലൂടെ തൃശൂർ ഭാഗത്തേക്കു പ്രവേശനമുണ്ടാകില്ല.
29ലെ പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ:
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഒരുമണിക്കൂർ മുൻപു മുതൽ ട്രെയിലർ പോലുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ നഗരാതിർത്തിയിൽ പ്രവേശിക്കരുത്. ഇത്തരം വാഹനങ്ങൾ ദേശീയപാതയിലും മറ്റും ഗതാഗത തടസ്സമുണ്ടാക്കാതെ പാർക്ക് ചെയ്യണം.
തൃശൂരിൽ നിന്നു മണ്ണുത്തി, എറണാകുളം ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ പെൻഷൻമൂല, നെല്ലങ്കര വഴി പോകണം.
കുന്നംകുളത്തു നിന്നു പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വിയ്യൂർ പവർ ഹൗസ് ജംക്ഷൻ വഴി പോകണം. എറണാകുളത്തു നിന്ന് തൃശൂരിലേക്ക് പാലിയേക്കര വഴി വരുന്ന എല്ലാ വാഹനങ്ങളും തലോർ, ഒല്ലൂർ, മുണ്ടുപാലം, ശക്തൻ വഴി പോകണം.
തിരിച്ചുള്ള വാഹനങ്ങൾ മനോരമ ജംക്ഷൻ, മുണ്ടുപാലം, ഒല്ലൂർ വഴി പോകണം. പട്ടിക്കാട്, മാന്ദാമംഗലം, പുത്തൂർ, വലക്കാവ് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കുട്ടനെല്ലൂർ, അഞ്ചേരി, മിഷൻ ക്വാർട്ടേഴ്സ് വഴി പോകണം.
കോഴിക്കോട്, കുന്നംകുളം ദിശയിൽ നിന്നുള്ള ബസുകൾ അയ്യന്തോൾ വഴി പടിഞ്ഞാറേക്കോട്ടയിൽ ഓട്ടം അവസാനിപ്പിക്കണം. കാഞ്ഞാണി റൂട്ടിൽ നിന്നുള്ള ബസുകൾ പടിഞ്ഞാറേക്കോട്ടയിൽ സർവീസ് അവസാനിപ്പിച്ചു മടങ്ങണം.
നെല്ലങ്കര വഴിയുള്ള ബസുകൾ പെൻഷൻമൂല വഴി വടക്കേ സ്റ്റാൻഡിലെത്തി മടങ്ങണം. ഇരിങ്ങാലക്കുട, ചേർപ്പ് വഴിയുള്ള ബസുകൾ ബാല്യ ജംക്ഷനിൽ നിന്നു വലത്തേക്കു തിരിഞ്ഞു ശക്തനിലെത്തി കൂർക്കഞ്ചേരി വഴി മടങ്ങണം.
പടിഞ്ഞാറേക്കോട്ട വഴി പോകേണ്ട
മറ്റു വണ്ടികൾ വടൂക്കര വഴി പോകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

