തൃശൂർ ∙ കമ്യൂണിസം കൊണ്ടു തുലഞ്ഞുപോയ ആലപ്പുഴയെ പടുകുഴിയിൽ നിന്നു കരകയറ്റാൻ വേണ്ടിയാണ് എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന് അന്നേ പറഞ്ഞതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അയ്യന്തോളിൽ ബിജെപി സംഘടിപ്പിച്ച സംവാദ പരിപാടിയായ ‘എസ്ജി കോഫി ടൈംസി’ൽ ആണു സുരേഷ് ഗോപിയുടെ പ്രതികരണം.
ഞാൻ ഒറ്റത്തന്തയ്ക്കുണ്ടായവനാണ്. അന്നു പറഞ്ഞതു തന്നെ ഇപ്പോഴും പറയുന്നു.
എയിംസ് തൃശൂരിനു ലഭിക്കാൻ സാധ്യതയുണ്ടോ എന്നു ചോദിച്ചാൽ എംപിയെന്ന നിലയിൽ എന്റെ അവകാശമാണത്, ഞാനത് ആവശ്യപ്പെടുക തന്നെ ചെയ്യും.
പക്ഷേ, കേരളീയൻ ആയി പ്രവർത്തിക്കേണ്ടയാളാണ് ഞാൻ എന്നതിനാൽ കീഴ്പ്പെട്ടു പോയ ആലപ്പുഴയുടെ ഉദ്ധാരണമാണു ലക്ഷ്യം. തൃശൂർക്കാർ അടക്കമുള്ള മലയാളികൾ ഇതാഗ്രഹിക്കണം.
ഇല്ലായ്മയിൽ കിടക്കുന്നവരെ ഉയർത്തിക്കൊണ്ടുവരണം. കോർപറേഷൻ ഇരിക്കുന്ന പ്രദേശത്തെ എംഎൽഎയെ കൂടി ഞങ്ങൾക്കു നിങ്ങൾ തരണം.
മെട്രോ ട്രെയിൻ തൃശൂരിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. അങ്കമാലി വരെ എത്തിച്ച ശേഷം ഉപപാതയായി പാലിയേക്കര വഴി കോയമ്പത്തൂരിലേക്കു പോകണമെന്നാണു പറഞ്ഞത്.
മറ്റൊരു ഉപപാത നാട്ടിക വഴി ഗുരുവായൂരിലൂടെ താനൂരിലും എത്തണം. രാജ്യത്തു യൂണിഫോം സിവിൽകോഡ് നടപ്പാക്കുമെന്നു ഞാൻ സ്വപ്നം കാണുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

