ചാലക്കുടി ∙ ദേശീയപാത 544ൽ അടച്ച കൊച്ചി–തൃശൂർ ദിശയിലെ പാലം ഇന്ന് വൈകിട്ട് 6 മണിക്കു ശേഷം തുറക്കുമെന്നു ദേശീയപാത ബ്രിജസ് വിഭാഗം അധികൃതർ അറിയിച്ചു. പുഴയ്ക്കു കുറുകെയുള്ള പാലം അറ്റകുറ്റപ്പണികൾക്കായാണ് അടച്ചിട്ടത്.
25 ടൺ ഭാരം പാലത്തിൽ കയറ്റിവച്ചു നടത്തുന്ന ബല പരിശോധന ഇന്നു പൂർത്തിയാകും.
പരിശോധനകൾക്കായി പാലത്തിന്റെ സ്പാനുകൾ യോജിപ്പിച്ച ഭാഗങ്ങളിലെ ടാറിങ് മുറിച്ചു നീക്കിയിരുന്നു. വൃത്താകൃതിയിൽ പല ഭാഗത്തായി ദ്വാരം ഇടുകയും ചെയ്തിരുന്നു.
ഇവയെല്ലാം പൂർവ സ്ഥിതിയിലാക്കിയ ശേഷമാകും പാലം വാഹനങ്ങൾക്കായി തുറന്നു നൽകുക.
തൃശൂർ പൂരത്തിനു ശേഷം ബെയറിങ് മാറ്റി സ്ഥാപിക്കുന്നതിനായി പാലം വീണ്ടും അടയ്ക്കും. ബെയറിങ് മാറ്റി സ്ഥാപിക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണു കരുതുന്നത്.
പാലത്തിന്റെ തൂണുകൾക്കും സ്പാനിനും ഇടയിലുള്ള റബറും ലോഹവും ചേർന്ന മിശ്രിതം ഉപയോഗിച്ചു നിർമിച്ചതാണു ബെയറിങ്. 25 വർഷം മുൻപു മാറ്റി സ്ഥാപിച്ച ബെയറിങ്ങാണ് തേയ്മാനത്തെ തുടർന്ന് മാറ്റുന്നത്.
27നോ 28നോ പാലം അടയ്ക്കാനാണു സാധ്യത. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്കു മടങ്ങിയ തൊഴിലാളികൾ മടങ്ങിയെത്താനായാണ് പാലത്തിന്റെ അറ്റകുറ്റപ്പണി നേരത്തെ നീട്ടി വച്ചത്.
പാലം അടച്ചതോടെ ഇരുദിശകളിലേക്കും ഗതാഗതക്കുരുക്കുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

