തൃശൂർ ∙ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ 27ന് ജില്ലയിൽ പര്യടനം നടത്തും. ഇരിങ്ങാലക്കുട, ഒല്ലൂർ, വടക്കാഞ്ചേരി, ഗുരുവായൂർ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾ.
27ന് രാവിലെ 11ന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്താണ് ആദ്യ സമ്മേളനം.
ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർഥികൾ ഇവിടെ പങ്കെടുക്കും.
തുടർന്ന് ഒല്ലൂർ മണ്ഡലം സമ്മേളനം പട്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. ഒല്ലൂർ, തൃശൂർ, പുതുക്കാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പങ്കെടുക്കും.
വടക്കാഞ്ചേരി മണ്ഡലത്തിലെ സമ്മേളനം വൈകിട്ട് 5ന് ഓട്ടുപാറ എക്സിബിഷൻ ഗ്രൗണ്ടിലാണ്. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പങ്കെടുക്കും.
ഗുരുവായൂർ മണ്ഡലം സമ്മേളനം വൈകിട്ട് 6ന് കിഴക്കേനടയിലെ സത്യഗ്രഹ കവാടത്തിനു സമീപമാണ്. ഗുരുവായൂർ, മണലൂർ, നാട്ടിക മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇവിടെ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

