കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിൽ വൻ വാഹനപകടം ഒഴിവായത് തലനാരിഴയ്ക്ക്. കുമരനെല്ലൂർ ന്യൂ രാഗം തിയറ്ററിനു സമീപത്തുവെച്ചാണ് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിന്റെ മുൻചക്രം ഓട്ടത്തിനിടെ ഊരിപ്പോയത്.
രാത്രി സമയത്ത് നിറയെ യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന ജോഷിമോൻ എന്ന ബസാണ് സാങ്കേതിക തകരാറിനെ തുടർന്ന് അപകടത്തിൽപെട്ടത്. ബസിന്റെ മുൻചക്രം ഊരി റോഡരികിലെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുപോവുകയായിരുന്നു.
എന്നിരുന്നാലും പെട്ടെന്ന് നിയന്ത്രണം കൈവിടാതെ വാഹനം സുരക്ഷിതമായി നിർത്താൻ ഡ്രൈവർക്ക് സാധിച്ചത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണമാണ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ വ്യക്തമാക്കി.
അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ അൽപനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പിന്നീട് അധികൃതരെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

