മുണ്ടത്തിക്കോട് ∙ സ്ഫോടനം നടന്ന സ്ഥലത്തിന്റെ പരിസരത്തുള്ള അൻപതോളം വീടുകൾക്ക് കനത്ത നാശനഷ്ടം. സ്ഫോടനത്തിന്റെ ആഘാതത്തിൽ അര കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ തകർന്നു.
അടഞ്ഞു കിടന്ന വാതിലുകൾ പൊട്ടിത്തെറിച്ചു. ചുമരുകൾക്ക് വിള്ളൽ സംഭവിച്ചു.
മേൽക്കൂരയിലെ ഓടുകൾ തകർന്നു വീണു. അപകടം നടന്ന പാടത്തിന്റെ ഒരു കിലോമീറ്റർ ദൂരത്തിനപ്പുറവും ചില വീടുകൾക്ക് കേടുപാടുകൾ പറ്റി.
കോട്ടേൽ വീട്ടിൽ സുരേന്ദ്രൻ, പാറപ്പുറത്ത് സന്തോഷ്, കരുവാൻ നളിനി, കേച്ചേരി വളപ്പിൽ ബാലകൃഷ്ണൻ, കുന്നത്ത് രാധാകൃഷ്ണൻ, കിടങ്ങൻ ഡേവിസ്, കിടങ്ങൻ ജോൺ, പുത്തിരി ഷാജൻ, ആളൂർ കൊച്ചുത്രേസ്യ, കരുവാൻ ഉണ്ണിക്കൃഷ്ണൻ, മണപറമ്പിൽ ഉണ്ണിക്കൃഷ്ണൻ, കോട്ടയിൽ തങ്കമ്മ അപ്പുകുട്ടൻ, നീലങ്കാവിൽ ബാബു, കോട്ടയിൽ രാഘവൻ മണി, പട്ട്യായത്ത് അനിത, പുത്തിരി അന്തോണി മേരി, ഫ്രാൻസിസ് കടനായക്കൽ, കോരംകുളം 174–ാം നമ്പർ അങ്കണവാടി, കൊളോഡിയൽ മണികണ്ഠൻ, ജസ്റ്റിൻ കണ്ണനായ്ക്കൽ, മുല്ലപ്പറമ്പിൽ ശാസ്തകുമാർ, സുധീപ് എടക്കളത്തൂർ, കുന്നത്ത് പണിയിൽ രഞ്ജൻ, മാങ്ങോട്ട് വളപ്പിൽ കാർത്യായനി, കോമ്പിൽ രാധ ഭാഗ്യൻ, കോട്ടയിൽ സുനിൽ, കോട്ടയിൽ സുധീർ, കോട്ടയിൽ സുകുമാരൻ, കിടങ്ങൻ ബാബു, സെബിൻ കോട്ടയം, ഗോപകുമാർ, പറക്കുത്ത് കിഴക്കേമഠം (ശ്രീഹരി) മീര ശശിധരൻ, കാവിട്ടുവളപ്പിൽ സുബ്രഹ്മണ്യൻ, നീലങ്കാവിൽ പീറ്റർ, നീലങ്കാവിൽ ഷാജി ഫ്രാൻസിസ്, തച്ചിലത്ത് സോമസുന്ദരൻ എന്നിവരുടെ വീടുകളാണ് തകർന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

