കൊടുങ്ങല്ലൂർ ∙ പുഴയിൽ വെള്ളത്തിനു ചൂട് കൂടിയതോടെ മീൻപിടിത്തം നിശ്ചലം. ഉൾനാടൻ മത്സ്യബന്ധനത്തിനു പ്രാധാന്യമുള്ള ആനാപ്പുഴയിലും സമീപത്തും ദിവസങ്ങളായി തൊഴിലാളികൾ പുഴയിൽ ഇറങ്ങിയിട്ട്.
പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴയിലും കനോലി കനാലിലും മത്സ്യബന്ധനം നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന ഒട്ടേറെ മത്സ്യ തൊഴിലാളികളാണുള്ളത്. പ്രധാന ഉൾനാടൻ മത്സ്യബന്ധന കേന്ദ്രമായ ആനാപ്പുഴ, പൊയ്യ, കരൂപ്പടന്ന, ഗോതുരുത്ത് എന്നിവിടങ്ങളിൽ പതിറ്റാണ്ടിലേറെയായി തൊഴിലെടുക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്.
ചീനവല, ഇൗന്നിവല, ചൂണ്ട, വീശുവല എന്നിവയിലാണു പതിവായി മത്സ്യബന്ധനം നടത്താറുള്ളത്.
വെള്ളത്തിന്റെ ചൂട് കാരണം ചൂണ്ടക്കാർക്കു പോലും പുഴയിൽ രക്ഷയില്ല. മീൻ മുകൾ തട്ടിലേക്കു വരുന്നില്ല.
മുൻപ് സുലഭമായി ലഭിച്ചിരുന്ന കണമ്പ്, തിരുത, വറ്റ, പൂമീൻ എന്നിവ ഇപ്പോൾ ലഭിക്കാറില്ല. ചൂണ്ടക്കാർക്കു കാളാഞ്ചിയും ചെമ്പല്ലിയും പതിവായി ലഭിക്കാറുണ്ട്.
ഇപ്പോൾ ഇതും അപൂർവമായി മാറിയെന്നു തൊഴിലാളികൾ പറഞ്ഞു.
സാധാരണ ഇൗ സമയത്തു നാരൻ ചെമ്മീൻ, തെള്ളി ചെമ്മീൻ, ചൂടൻ ചെമ്മീൻ എന്നിവ ലഭിക്കാറുണ്ട്. ഏതാനും ആഴ്ചകളായി അതും കുറവാണ്.
നാരൻ ചെമ്മീൻ സുലഭമായി ലഭിച്ചിരുന്ന കാലമെല്ലാം പോയി. ഒരു തൊഴിലാളിക്കു ഏകദേശം 20 കിലോഗ്രാം ചെമ്മീൻ ലഭിച്ചിരുന്ന സ്ഥാനത്തു 150 ഗ്രാം ചെമ്മീൻ പോലും ലഭിക്കാറില്ലെന്നു തൊഴിലാളികൾ പറയുന്നു.
ആനാപ്പുഴ കേന്ദ്രീകരിച്ചു ഇരുനൂറിലേറെ വള്ളങ്ങളും ഏറെ തൊഴിലാളികളും ഉണ്ടായിരുന്നു. ഇന്നു 30 തൊഴിലാളികൾ മാത്രമായി ചുരുങ്ങി.
ഇതിൽ പലരും മത്സ്യബന്ധനത്തിനു പോയിട്ടു ഏറെയായി. വള്ളം കരയിൽ കയറ്റി മറ്റു തൊഴിൽ തേടുകയാണ് പലരും.
ഇന്ധന വില വർധനയും മത്സ്യക്ഷാമവും കാരണം ഏതാനും മാസങ്ങളായി കടലിൽ മത്സ്യബന്ധനം കാര്യമായി ഇല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

