തൃശൂർ ∙ കയറുന്ന വേദിയേതാണെങ്കിലും പവർ പുറത്തെടുത്താണു മനോവയ്ക്കു ശീലം. പവർ ലിഫ്റ്റിങ്ങിൽ സംസ്ഥാന മെഡലിന്റെ വക്കിലെത്തിയിട്ട് പരുക്കുകാരണം പിന്മാറേണ്ടിവന്ന മനോവ കലോത്സവത്തിൽ മോണോആക്ടിൽ എ ഗ്രേഡ് നേടി.
ആറു മാസത്തിനുള്ളിൽ പവർ ലിഫ്റ്റിങ് വേദിയിലേക്കു തിരിച്ചു വരാൻ കഴിയുമെന്നു കൂടി ബോധ്യമായതോടെ ഇരട്ടിസന്തോഷം.
കഴിഞ്ഞ വർഷം 66 കിലോ വിഭാഗം പവർ ലിഫ്റ്റിങ്ങിൽ മനോവ യൗസേപ്പ് പുതുശ്ശേരി ജില്ലാ ചാംപ്യനായി. എന്നാൽ, സംസ്ഥാന തലത്തിൽ പോകാമെന്ന സന്തോഷത്തിന് പിറ്റേന്നുവരെ മാത്രമായിരുന്നു ആയുസ്സ്.
ജില്ലാ മത്സരം കഴിഞ്ഞ് പിറ്റേദിവസം ഫുട്ബോൾ കളിക്കുന്നതിനിടെ മനോവയുടെ ഇടതുകാൽ ഒടിഞ്ഞു.വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതിനാൽ നിലവിൽ പവർ ലിഫ്റ്റിങ്ങിൽ മത്സരിക്കാനാകില്ല.
മോണോആക്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുന്നതങ്ങനെയാണ്. ബുൾഡോസർ രാഷ്ട്രീയത്തിന്റെ ചരിത്രവും വർത്തമാനവുമാണ് വേദിയിൽ അവതരിപ്പിച്ചത്.
തേവര എസ്എച്ച് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. അധ്യാപക ദമ്പതികളായ നവീന്റെയും റിൻസിയുടെയും മകനായ മനോവ, സാഹിത്യകാരൻ എ.കെ.പുതുശ്ശേരിയുടെ കൊച്ചുമകനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

