തൃശൂർ ∙ നാസയുടെ ആഭിമുഖ്യത്തിൽ ആഗോളതലത്തിൽ നടത്തിവരുന്ന ‘നാസ സ്പെയ്സ് ആപ്സ് ചാലഞ്ച്’ ജ്യോതി എൻജിനീയറിങ് കോളജിൽ ഒക്ടോബർ 4, 5 തീയതികളിലായി നടക്കും. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിക് വേൾഡ് റോബോട്ടിക്സ് ആണ് മത്സരം ഏറ്റെടുത്ത് നടത്തുന്നത്.
‘ലേൺ, ലോഞ്ച്, ലീഡ്’ എന്നാണ് ഈ വർഷത്തെ തീം. കഴിഞ്ഞ വർഷത്തെ ഹാക്കത്തോണിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ചത് ജ്യോതി എൻജിനീയറിങ് കോളജ് ആണ്.
426 ടീമുകളായി 4205 പേർ പങ്കെടുത്തു.
ഈ ഹാക്കത്തോണിന്റെ ഭാഗമായി ‘സ്പെയ്സ് ഓൺവീൽ’ എക്സിബിഷനും നടക്കും. ഐഎസ്ആർഒയും വിഎസ്എസ്സിയും ജ്യോതി എൻജിനീയറിങ് കോളജും സംയുക്തമായി നടത്തുന്ന എക്സിബിഷൻ ഒക്ടോബർ 22, 23, 24, 25 വിവിധ സ്ഥലങ്ങളിലായാണ് നടക്കുന്നത്.
ഒക്ടോബർ 22ന് ജ്യോതി എൻജിനീയറിങ് കോളജിലും 23ന് ഷൊർണൂർ കാർമൽ സ്കൂളിലും 24ന് തൃശൂർ സെന്റ് മേരീസ് യുപി ലൂർദ് സ്കൂളിലും 25ന് തൃശൂർ സേക്രഡ് ഹാർട്ട് സ്കൂളിലുമാണ് എക്സിബിഷൻ. രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് സമയം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

