ചാലക്കുടി-അതിരപ്പിള്ളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ വനിതാ യാത്രക്കാരോട് അവഗണനയെന്ന് വ്യാപക പരാതി. പ്രിയദർശിനി സൗജന്യ സർവീസ് ആരംഭിച്ചതിന് ശേഷമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാവുന്നതെന്നാണ് പ്രധാന ആക്ഷേപം.
സ്റ്റോപ്പുകളിൽ എത്തുമ്പോൾ ബസ് നിർത്താതെ പോവുകയോ, സ്ത്രീകളെ കയറ്റാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്നുവെന്നാണ് യാത്രക്കാരുടെ പ്രധാന വേവലാതി. യാത്രാവേളകളിൽ അതിരപ്പിള്ളി പഞ്ചായത്ത് ഓഫിസ് സ്റ്റോപ്പിൽ ആളുകളെ ഇറക്കിയാൽ പിന്നീട് ഏറെ ദൂരെയുള്ള പിള്ളപ്പാറ പള്ളി സ്റ്റോപ്പിൽ മാത്രമാണ് പലപ്പോഴും വാഹനം നിർത്തുന്നത്.
ബസിൽ പുരുഷ യാത്രക്കാർ ഇറങ്ങാൻ ഉണ്ടെങ്കിൽ മാത്രം സ്റ്റോപ്പുകളിൽ വാഹനം നിർത്തുകയും, അല്ലാത്തപക്ഷം യാതൊരു പരിഗണനയും നൽകാതെ വാഹനം മുന്നോട്ട് എടുക്കുകയും ചെയ്യുന്നതായാണ് സ്ത്രീകളുടെ പ്രധാന ആരോപണം. സ്വകാര്യ ബസ് സർവീസ് ഉടമകളുമായി ജീവനക്കാർ നടത്തുന്ന രഹസ്യ ഒത്തുകളിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

