തൃശൂർ∙ കണ്ണും കാതും തുറന്ന് പുതിയൊരു ലോകത്തെ കാണാനും അതിനൊപ്പം സഞ്ചരിക്കാനും വിദ്യാർഥികളെ പ്രേരിപ്പിച്ച് തൃശൂർ ‘റൗണ്ട് & എറൗണ്ട്’ വിദ്യാഭ്യാസ സെമിനാർ. വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരേണ്ട
മാറ്റങ്ങളെ കുറിച്ചും സമൂഹവുമായി കുട്ടികൾ സംവദിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. എല്ലാമേഖലയും സമന്വയിക്കുന്ന കോഴ്സുകൾക്ക് പ്രാധാന്യം നൽകണമെന്ന വിലയിരുത്തലും ഉണ്ടായി.
തൃശൂർ ജില്ലയുടെ വികസനക്കുതിപ്പിന് ശക്തി പകരുന്ന ആശയകൂട്ടായ്മയ്ക്കു വേദിയൊരുക്കി മനോരമ ഓൺലൈനും മലയാള മനോരമ ദിനപത്രവും ജോയ് ആലുക്കാസുമായി ചേർന്നു നടത്തുന്ന ‘റൗണ്ട് & എറൗണ്ട്’ ആശയസംവാദ പരമ്പരയിൽ ആണ് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവേണ്ട
മാറ്റങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചത്. തൃശൂർ സെന്റ്.
തോമസ് കോളജിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷൺ, കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി.അനന്തകൃഷ്ണൻ, കില അർബൻ ചെയർ പ്രൊഫസർ ഡോ.
അജിത്ത് കാളിയത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ഫാ.
അനിൽ ജോർജ് കോങ്കോത്ത് എന്നിവര് സെമിനാർ നയിച്ചു. പ്രിൻസിപ്പൽ ഡോ.
ഫാ. കെ.എ.മാർട്ടിൻ സ്വാഗതം പറഞ്ഞു.
ഡോ. ശ്യാമ ശശിധരൻ മോഡറേറ്ററായി.
ഇ.കെ.
ഭരത് ഭൂഷൺ
വിദേശത്തെ പ്രമുഖ കലാലയങ്ങളിലുള്ളതുപോലെ കുട്ടികൾക്ക് നമ്മളുടെ നാട്ടിലും കോഴ്സുകൾ ‘ഷോപ്പ്’ ചെയ്യാൻ അവസരം ഉണ്ടാകണം. ആദ്യ ഒരു മാസം അവരുടെ അഭിരുചിക്ക് അനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കാൻ അവസരം നൽകണം.
ഓട്ടോണമസ് (സ്വയംഭരണം) എന്ന വാക്കിന്റെ അർഥം ദുർവ്യാഖ്യാനം ചെയ്യപ്പെടരുത്. സ്വയംഭരണം ലഭിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമെന്ന് അധ്യാപകരും കുട്ടികളും സമൂഹവും മനസിലാക്കണം.
ഇന്നത്തെക്കാലത്തിന് അനുയോജ്യമായ ജോലി സാധ്യതയുള്ള കോഴ്സുകൾ ഉണ്ടാകണം. എഐ അധിഷ്ഠിതമായ കോഴ്സുകൾ വരണം.
ലക്ഷ്യം മുന്നിൽക്കണ്ട് പഠിക്കാനുള്ള കോഴ്സ് തിരഞ്ഞെടുക്കാനാകണം. നല്ല കോഴ്സുകൾ ഉണ്ടെങ്കിൽ വിദേശത്തേക്ക് പോകുന്ന കുട്ടികളുടെ എണ്ണം കുറയും.
ഡോ.
ബി.അനന്തകൃഷ്ണൻ
തൃശൂർ സാംസ്കാരിക തലസ്ഥാനമാണ്. പക്ഷേ, കലകളെ പാരമ്പര്യത്തിന്റെ ഭാഗം മാത്രമായി കാണാതെ പുതിയ രൂപത്തിലേക്ക് എത്തിക്കണം.
കലാമണ്ഡലത്തിൽ പഠിച്ച ഒരാൾ പുറത്ത് പോയി ഒരു പരിപടി അതേപോലെ അവതരിപ്പിക്കുകയല്ല വേണ്ടത് അതിനെ വേറിട്ട ഭാവത്തിൽ അവതരിപ്പിക്കാനാകണം.
ഇക്കാര്യത്തിൽ നമ്മൾ 50–60 വർഷം പിന്നിലാണ്. സംരംഭകർക്കായി കലാമണ്ഡലത്തിൽ ഒരു ഇൻക്യൂബേഷൻ സെന്റർ വരുന്നുണ്ട്, അതാണ് ഏറ്റവും പുതിയ മാറ്റം.
ഡോ.
അജിത്ത് കാളിയത്ത്
തൃശൂർ യഥാർഥത്തിൽ എജ്യുക്കേഷൻ ഹബാണ്. നാല് യൂണിവേഴ്സിറ്റികളും കലാമണ്ഡലവും സംഗീത നാടക അക്കാദമിയും തുടങ്ങി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൃശൂരിന് സ്വന്തമാണ്.
നമ്മുടെ സർഗശേഷിയാണ് പഠനത്തിൽ ഇൻവസ്റ്റ് ചെയ്യുന്നത്. ജോലി നേടാൻ വേണ്ടി മാത്രം പഠിക്കരുത്.
തൊഴിൽ ദാതാവാകാൻ ശ്രമിക്കണം. പണത്തിനു വേണ്ടി മാത്രം സംരംഭകരാകരുത്.
മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം. പണം പിന്നാലെവരും കണ്ണ് തുറന്ന് സമൂഹത്തെ നിരീക്ഷിക്കുക.
ആജീവനാന്ത പഠിതാവാകുക. അക്കാദമിക കാലം കൊണ്ട് അവസാനിക്കുന്നതല്ല പഠനവും അറിവുനേടലും.
സമൂഹത്തോട് എന്നും കടപ്പാട് ഉണ്ടാകണം. സമൂഹത്തെ ഭയമില്ലാതെ നേരിടാൻ പഠിക്കുക.
നമ്മുടെ കുട്ടികൾ പഠിക്കാൻ പുറത്ത് പോകുന്ന പോലെ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെ നമുക്കും ട്രെയിൻ ചെയ്യാൻ കഴിയണം.
ഡോ. ഫാ.
അനിൽ ജോർജ് കോങ്കോത്ത്
കോഴ്സുകൾ ഇന്റഗ്രേറ്റഡ് ആക്കുകയാണ് വേണ്ടത്. എൻജിനീയറിങ് പഠിക്കുന്ന കുട്ടിക്ക് വൈദ്യശാസ്ത്രത്തിൽ മരുന്നുകളുടെ കണ്ടുപിടിത്തമുൾപ്പെടെ പലകാര്യത്തിലും സഹായിക്കാൻ കഴിയും.
അതുപോലെ കെമിസ്ട്രി പഠിക്കുന്ന കുട്ടിക്ക് കർഷകനെ സഹായിക്കാൻ കഴിയും. 10 വർഷം കഴിഞ്ഞാൻ ഔട്ട് ഡേറ്റഡ് ആകാൻ സാധ്യതയുള്ള കോഴ്സുകളാണ് ഇപ്പോൾ പഠിപ്പിക്കുന്നത്.
ഐടി ഫീൽഡിൽ ജോലികിട്ടുന്ന ഒന്നാം റാങ്കുകാരനെ ആദ്യം മുതൽ പഠിപ്പിച്ചെടുക്കേണ്ട അവസ്ഥയാണ് കമ്പനികൾക്ക്.
പഠനകാലയളവിൽ തന്നെ പ്രോബ്ലം സോൾവിങ് ബാങ്കായി കുട്ടികൾ മാറണം. നാല് പുതിയ പ്രോജക്ടുകൾ എങ്കിലും ചെയ്യണം.
പഴയ കുട്ടികളുടെ പ്രോജക്ടുകൾ മാറ്റി ഉപയോഗിക്കുന്ന രീതി മാറണം.
പരിശീലന അവസരങ്ങൾ ഉൾപ്പെടുത്തി കോഴ്സുകൾ പുതുക്കിപ്പണിയണം. ആറ് മാസ കോഴ്സിൽ മൂന്ന് മാസം പഠനവും മൂന്ന് മാസം പ്രാക്ടിക്കൽ പരിശീലനവും നൽകണം.
ആകാശമാണ് പരിധി എന്ന് കരുതുക. ‘ഇന്റലക്ച്വലി ബ്രില്യന്റ്’ എന്നാൽ ‘ഇൻഡസ്ട്രിയലി ഹാൻഡി കാപ്ഡ്’ എന്ന് നമ്മുടെ കുട്ടികളെക്കുറിച്ച് പറയേണ്ട
അവസ്ഥ മാറണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

