രാമങ്കരി ∙ മണിമലയാറ്റിൽ വീണ 4 വയസ്സുകാരിക്കു രക്ഷകനായി രോഹൻ ബൈജു (19). മാമ്പുഴക്കരി പനിക്കിയിൽ ജോഷി കുര്യന്റെയും ജോബിളിന്റെയും മകൾ ആൻമരിയയുടെ ജീവനാണു മണിമലയാറിന്റെ ആഴത്തിൽ നിന്നു രോഹൻ മുങ്ങിയെടുത്തത്.
17ന് 10.30വീടിനു സമീപത്തെ കടവിലേക്ക് ഓടിയെത്തിയപ്പോൾ കയറിൽ തട്ടിയാണു ആൻമരിയ വെള്ളത്തിൽ വീണത്.
സമീപത്തെ വീട്ടിൽ താമസിക്കുന്ന ബന്ധു രജിത ജോർജ് കുട്ടി ആറ്റിലേക്കു വീഴുന്നതു കണ്ടു അലറി വിളിച്ചപ്പോൾ അതുവഴി പോവുകയായിരുന്ന രോഹൻ ഓടിയെത്തി ആറ്റിലേക്ക് എടുത്തുചാടി മുങ്ങി താഴുകയായിരുന്ന കുട്ടിയെ രക്ഷിക്കുകയായിരുന്നു. രോഹനും നിസ്സാരമായി പരുക്കേറ്റിട്ടുണ്ട്.
പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ വെള്ളത്തിൽ വീണു. മാമ്പുഴക്കരിയിൽ ബിസിനസ് നടത്തുന്ന ബൈജു തോമസിന്റെയും അധ്യാപികയായ ജാസ്മിന്റെയും മകനായ രോഹൻ ചങ്ങനാശേരി എസ്ബി കോളജ് ഒന്നാം വർഷ മലയാളം ബിരുദ വിദ്യാർഥിയാണ്.
മികച്ച അത്ലീറ്റ് കൂടിയാണ് രോഹൻ.
മാമ്പുഴക്കരി ഫാ. ഫിലിപ്പോസ് മെമ്മോറിയൽ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ആൻമരിയ.
മകളുടെ ജീവൻ രക്ഷിച്ച രോഹന്റെ നഷ്ടപ്പെട്ട ഫോണിനു പകരം ജോഷി കുര്യൻ പുതിയ ഫോൺ വാങ്ങി നൽകി. രാമങ്കരി പഞ്ചായത്തിന്റെ നേതൃത്വത്തിലും എസ്ബി കോളജിന്റെ നേതൃത്വത്തിലും രോഹനെ ആദരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

