എരുമപ്പെട്ടി∙ അടുത്തകാലത്ത് നവീകരണം പൂർത്തിയായ കേച്ചേരി അക്കികാവ് ബൈപാസ് ഹൈവേയും കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാനപാതയും സംഗമിക്കുന്ന പന്നിത്തടം ജംക്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരുക്കേറ്റു.
മലപ്പുറം സ്വദേശികളും പാലക്കാട് സ്വദേശികളും സഞ്ചരിച്ചിരുന്ന കാറുകളാണ് ജംക്ഷനിൽ കൂട്ടിയിടിച്ചത്.
കേച്ചേരി ഭാഗത്തു നിന്ന് വരികയായിരുന്ന കാറിൽ സംസ്ഥാനപാതയിലൂടെ കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയേറ്റ കാർ റോഡിൽ എതിർദിശയിലേക്ക് തിരിഞ്ഞ് പുറകുവശം റോഡരികില വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമപ്പെട്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു.
ജംക്ഷനിൽ അപകടങ്ങൾ കുറയ്ക്കാനും വാഹന ഗതാഗതം നിയന്ത്രിക്കാനുമായി സോളർ സിഗ്നൽ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സിഗ്നൽ പ്രവർത്തിച്ചു തുടങ്ങാത്തതാണ് അപകടങ്ങൾ തുടരുന്നതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

