ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കിടയിൽ കരുതിവെച്ച ആകെയുള്ള സമ്പാദ്യം നഷ്ടപ്പെട്ടതിന്റെ ആശങ്കയിലാണ് ഒരു വയോധിക. ആൽപാറ ശാന്തിനഗർ സ്വദേശിനിയായ തുവ്വൂർ വീട്ടിൽ ബേബി (72) ആണ് തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയിൽ മനംനൊന്ത് കഴിയുന്നത്.
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മണി മരണപ്പെടുകയും, പിന്നാലെ അമ്മയും വിടപറയുകയും ചെയ്തതോടെ ശാന്തിനഗറിലെ ചെറിയ വസതിയിൽ ഒറ്റയ്ക്കാണ് ഈ വയോധികയുടെ താമസം. സർക്കാരിൽ നിന്നും ലഭ്യമാകുന്ന പെൻഷൻ തുകയാണ് നിലവിൽ ഇവരുടെ ഏക ആശ്രയവും വരുമാനവും.
കഴിഞ്ഞ 16-ാം തീയതി ഗോവിന്ദാപുരത്തുള്ള ബന്ധുവിന്റെ വീട് സന്ദർശിച്ച ശേഷം മടങ്ങുന്ന വഴിയാണ് സംഭവം നടന്നത്. നെന്മാറയിൽ നിന്നും രാത്രി 8.30-ന് പുറപ്പെട്ട
കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുമ്പോഴാണ് ബേബിയുടെ കൈവശമുണ്ടായിരുന്ന മൂന്ന് പവൻ സ്വർണമാല കാണാതാകുന്നത്. യാത്രയ്ക്കിടയിൽ മാലയുടെ കൊളുത്ത് ഇളകിപ്പോയതിനെ തുടർന്ന്, ബസിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ സഹായത്തോടെ മാല ഊരി തന്റെ പഴ്സിലേക്ക് മാറ്റി സൂക്ഷിക്കുകയായിരുന്നു.
തുടർന്ന് പട്ടിക്കാട് എത്തിയപ്പോൾ ഇറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് പഴ്സും അതിലുണ്ടായിരുന്ന മാലയും നഷ്ടപ്പെട്ട വിവരം ഇവർ അറിയുന്നത്.
ഉടൻതന്നെ ബസിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് പീച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 8129905276.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

