താന്ന്യം∙ രാജവീഥിറോഡിലെ കണ്ണംചിറയിൽ ഇന്നലെ പുലർച്ചെ 4ന് ലോറിയിൽ നിന്നിറങ്ങിയ ഉടനെ വാരിയത്ത് ദേവിനന്ദൻ എന്ന ആന വിരണ്ടോടി. ആർക്കും പരുക്കില്ല.
ആന ഇറങ്ങിയപ്പോൾ ഉടനെ മുന്നോട്ടെടുത്ത ലോറിയുടെ ഒരു ഭാഗം ആനയുടെ ശരീരത്തിൽ തട്ടിയതാണ് വിരണ്ടോടാൻ കാരണമെന്ന് പറയുന്നു. ഓട്ടപ്പാച്ചിലിനിടയിൽ 9 തെങ്ങുകളും 2 വൈദ്യുതക്കാലുകളും കുത്തിമറിച്ചിട്ട
ആന റോഡരികിലെ ഒരു ബൈക്കിനും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനും കേട് വരുത്തി. പുലർച്ചയായതിനാൽ റോഡിൽ തിരക്കില്ലാത്തത് മൂലം ആർക്കും പരുക്കേറ്റില്ല.
ഇന്നലെ പുലർച്ചെ 4നായിരുന്നു ആനയുടെ വിരണ്ടോടൽ.
ആദ്യം റോഡരികിലെ അലങ്കാരത്ത് സീനത്തിന്റെ വീടിന്റെ ഗേറ്റ് പൊളിച്ച് വീട്ടുമുറ്റത്തെത്തിയ ആന ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ തട്ടി ബംബർ തകർത്തു. ശബ്ദം കേട്ടെത്തിയ വീട്ടുകാർ ആനയെ കണ്ടപ്പോൾ വാതിലടച്ച് രക്ഷപ്പെട്ടു.
ഇവിടെ നിന്ന് പുറത്ത് പോയ ആന വീണ്ടും വന്ന് മുറ്റത്ത് നിന്നു. പിന്നീട് പിന്നോട്ട് കുറച്ച് നടന്ന പുറത്തേക്ക് കടന്നു.
റോഡരികിലെ എച്ച് ടി വൈദ്യുതക്കാലിൽ തട്ടി കടഭാഗം പൊട്ടിച്ചു.
സമീപത്തെ ഒരു ബൈക്കും തട്ടിമറിച്ചിട്ടു. ഇവിടെ നിന്ന് മുന്നോട്ട് നീങ്ങി സത്താറിന്റെ പറമ്പിലെ 2 തെങ്ങുകളും ഒരു ടെലിഫോൺ പോസ്റ്റും മറിച്ചിട്ടു.
ഇവിടെയുള്ള ഷെഡിന്റെ മുൻഭാഗത്തെ ഷീറ്റും വലിച്ചിട്ടു. തുടർന്ന് ഇരുവശവും വിജനമായ റോഡിലൂടെ മുന്നോട്ട് കുറെ ദൂരം നടന്ന ശേഷം ആനപാപ്പന്മാർ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്തെ പി.എസ്.
ഷാജഹാന്റെ പറമ്പിൽ കയറി.
6 തെങ്ങുകളും സമീപത്തെ ചെമ്മാപ്പിള്ളി സ്വദേശിയുടെ വീടിനരികലെ വൈദ്യുതക്കാലും കുത്തിമറിച്ചിട്ടു. പനമ്പട്ട
നൽകി ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സമീപത്തുള്ളവരെ വിരട്ടിയോടിച്ച ആന, പാപ്പാന്മാർ താമസിക്കുന്ന വീടിന്റെ മുൻവശത്തെ തെങ്ങിൽ കുത്തി. തെങ്ങ് നടുമുറിഞ്ഞ് പകുതി ഭാഗം മതിലിലേക്ക് വീണു.
രണ്ടര മണിക്കൂറിന് ശേഷം ആനയെ പാപ്പാന്മാർ താമസിക്കുന്ന വീട്ടിലെ പറമ്പിൽ സാഹസികമായി ചെന്ന് പിൻകാലുകൾ തളച്ചു.
വലപ്പാട് സ്വദേശിയുടെ വീട് കഴിഞ്ഞ ദിവസമാണ് പാപ്പാന്മാർക്ക് താമസിക്കാൻ വാടകയ്ക്ക് എടുത്തത്. ലോറിയിൽ കൊണ്ടുവന്ന ശേഷം ആനയെ തളയ്ക്കാൻ ഇവിടേക്ക് ആദ്യമായി കൊണ്ടുവരുമ്പോഴാണ് വിരണ്ടോടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

