പഞ്ചവാദ്യ കുലപതികളായ അന്നമനട ത്രയങ്ങളുടെ നാട്.
ക്ഷേത്ര കലാഗ്രാമമായാണ് അന്നമനട അറിയപ്പെടുന്നത്.
ഒരു കാർഷിക ഗ്രാമം കൂടിയാണിത്. ചാലക്കുടി പുഴയാണ് പഞ്ചായത്തിന്റെ അതിരുകളിലൊന്ന്.
നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാദേവ ക്ഷേത്രവും ഇവിടെയുണ്ട്. കെ. കരുണാകരനും പനമ്പിള്ളിയും അന്നമനടയുടെ രാഷ്ട്രീയത്തിൽ ഒരു കാലത്ത് വ്യക്തമായി സ്വാധീനം ചെലുത്തിയിരുന്നു. നേരത്തെ കോൺഗ്രസിനു മേൽക്കോയ്മയുണ്ടായിരുന്ന പഞ്ചായത്താണിത്.
എന്നാൽ പഞ്ചായത്തീരാജ് നിലവിൽ വന്ന ശേഷം സ്ഥിരമായി ഒരു രാഷ്ട്രീയ കക്ഷിക്കും ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. കഴിഞ്ഞ 2 ഭരണസമിതികളിലും നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു പോരുന്നത്.
നിലവിലെ ഭരണസമിതി:
എൽഡിഎഫ്
വാർഡുകൾ: 18
സിപിഎം 9
കോൺഗ്രസ് 8
സ്വതന്ത്രൻ 1
പി.വി.വിനോദ്, പ്രസിഡന്റ് (സിപിഎം)
∙8 കോടി ചെലവിൽ 25 ജലാശയങ്ങൾ സംരക്ഷിക്കാൻ പദ്ധതി നടപ്പാക്കി
∙സർക്കാർ ആയുർവേദ ആശുപത്രിക്കായി സ്ഥലവും കെട്ടിടവും ഒരുക്കി. ഇൻഡോർ സ്റ്റേഡിയത്തിനും ടർഫ് കോർട്ടിനുമായി 2.25 കോടി രൂപയുടെ പദ്ധതി.
∙ചാലക്കുടി പുഴയോരം ഇടിയുന്നത് തടയാൻ കുഡുംബി ഉന്നതിക്ക് സമീപം പാർശ്വഭിത്തി നിർമിച്ചു. ∙മികവിന്റെ കേന്ദ്രം സിവിൽ സർവീസ് അക്കാദമിയും ഡോ.ബി.ആർ.അംബേദ്കർ ഡിജിറ്റൽ റഫറൻസ് ലൈബ്രറിയും ആരംഭിച്ചു.
∙വയോ സേവന പുരസ്കാരം ജനരത്ന പുരസ്കാരം പച്ചത്തുരുത്ത് പുരസ്കാരം സ്മൃതി രേഖ പുരസ്കാരം എന്നിവ ലഭിച്ചു.
കെ.കെ.രവി നമ്പൂതിരി, പ്രതിപക്ഷനേതാവ് (കോൺഗ്രസ്)
∙ആധുനിക ക്രിമറ്റോറിയം ടർഫ് കോർട്ട് എന്നിവ പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. ∙5 വർഷമായി തിരിഞ്ഞുനോക്കതെ കിടന്നിരുന്ന കംഫർട്ട് സ്റ്റേഷൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നവീകരിക്കുന്നു.
∙വെണ്ണൂർ തുറ നവീകരണത്തിന് കോടികൾ പ്രഖ്യാപിച്ചതല്ലാതെ തുറ വൃത്തിയാക്കിയില്ല. ∙വൃക്കരോഗികൾക്ക് ഡയാലിസിസ് ചികിത്സാ സഹായം പ്രഖ്യാപിച്ചതല്ലാതെ, നൽകാൻ നടപടിയെടുത്തില്ല.
∙കാർഷിക യന്ത്രങ്ങൾ കർഷകർക്ക് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കാതെ തുരുമ്പെടുത്തു കിടക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

