അരിമ്പൂർ∙ ഉഷാ സ്റ്റോപ്പിനടുത്ത് പഞ്ചമം ആർക്കേഡിന് മുൻപിൽ പാർക്കു ചെയ്തിരുന്ന കാർ കത്തിനശിച്ച നിലയിൽ. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 1.20 ലക്ഷം രൂപയും കാണാനില്ലെന്ന് കാറുടമയായ ഒളരി പുല്ലഴി സ്വദേശിയും ഇരിങ്ങാലക്കുടയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഡിജിറ്റൽ പ്രൊഡക്ഷൻ ഫിനാൻസ് മാനേജരുമായ കാമത്ത് വീട്ടിൽ കെ.ഹരികൃഷ്ണൻ പറഞ്ഞു.
ഏകദേശം 2 വർഷം മുൻപാണ് പുതിയ കാർ വാങ്ങിയതെന്നും പന്ത്രണ്ടര ലക്ഷത്തോളം വിലവരുമെന്നും ഹരികൃഷ്ണൻ പറഞ്ഞു.ഒന്നര മാസമായി ആർക്കേഡിന്റെ ഒന്നാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന ഹരികൃഷ്ണൻ ഓഫിസ് അടച്ച് അർധരാത്രിയോടെ വന്നതായി പറയുന്നു.
കാർ കത്തുന്നവെന്ന് ആളുകൾ വന്ന് പറഞ്ഞു.
വാതിൽ തുറന്ന് നോക്കുമ്പോൾ കാർ ആളിക്കത്തുന്നതാണ് കണ്ടത്. കാറിലുണ്ടായിരുന്ന കളക്ഷൻ പണമാണ് നഷ്ടപ്പെട്ടതെന്നും കാറിന്റ മുൻചില്ല് തകർക്കുകയും മുൻപിലെ ഫ്രെയിമിൽ എന്തോ വസ്തു കൊണ്ട് അടിക്കുകയും ചെയ്തിട്ടുണ്ടെന്നും പിന്നിൽ നിന്നാണ് തീവച്ചിട്ടുള്ളതെന്നും സംശയിക്കുന്നതായും ഹരികൃഷ്ണൻ വ്യക്തമാക്കി.
അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.അന്തിക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

