കൊടുങ്ങല്ലൂർ∙ പുതിയ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പണിയുന്ന കോട്ടപ്പുറം- മൂത്തകുന്നം പാലത്തിന്റെ 2 തൂണുകൾ താഴ്ന്നു. പൈലിങ്ങിന്റെ തകരാറെന്നു പ്രാഥമിക നിഗമനം.
കോട്ടപ്പുറം മുതൽ ഇടപ്പള്ളി വരെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഓറിയന്റൽ സ്ട്രക്ചേഴ്സ് എൻജിനീയറിങ് കമ്പനിക്കും കോട്ടപ്പുറം മുതൽ കാപ്പിരിക്കാട് വരെ ഡൽഹി കേന്ദ്രമായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനിക്കുമാണ് നിർമാണച്ചുമതല.
മറ്റു തൂണുകളുടെ ബലവും പാലത്തിന്റെ നിലനിൽപും സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. തൂണുകൾ താഴ്ന്നതു സംബന്ധിച്ചു വിദഗ്ധ പരിശോധന നടത്തുമെന്നു കരാർ കമ്പനി അധികൃതർ പറഞ്ഞു.പാലത്തിന്റെ 7–ാം പില്ലറിനെ താങ്ങിനിർത്തുന്ന 2 തൂണുകളാണ് ഒരു മീറ്ററോളം താഴേക്ക് ഇരുന്നു പോയത്.
പാലത്തിനടിയിലൂടെ പുഴയിൽ മത്സ്യബന്ധനം നടത്തുന്നവരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു കരാർ കമ്പനി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കമ്പനി പ്രതിനിധികൾ പാലത്തിനടിയിലും മുകളിലും പ്രാഥമിക പരിശോധന നടത്തി.
55 MINUTES AGO 1 HOUR 45 MINUTES AGO 1 HOUR 58 MINUTES AGO തൂണുകൾ താഴ്ന്നപ്പോൾ സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചതിനു മുകളിലെ കോൺക്രീറ്റ് ഡെക്ക് സ്ലാബിലും ഉയരവ്യത്യാസമുണ്ടായി. തുടർന്നു മുകൾ ഭാഗത്തു നടത്തിയിരുന്ന കോൺക്രീറ്റിങ്ങും നിർത്തിവച്ചു.50 ടണ്ണിലേറെ ഭാരമുള്ള കോൺക്രീറ്റ് ഗർഡറുകളാണ് തൂണുകളിൽ സ്ഥാപിച്ചിരിക്കുന്നത്.
ഓരുജല പ്രദേശമായതിനാൽ ഉപ്പിനെ പ്രതിരോധിക്കാൻ സ്റ്റീൽ പാളികളിൽ ആന്റി ട്രോസി പ്രൈമർ പൂശിയിട്ടുണ്ട്. കോൺക്രീറ്റിങിന് ശേഷം അതിനു മുകളിൽ പുഴയിലെ ഉപ്പുവെള്ളം പമ്പ് ചെയ്തു നനയ്ക്കുന്നതായി പരാതി ഉയർന്നിരുന്നു.
1986 ഏപ്രിൽ 16ന് ഗതാഗതം ആരംഭിച്ച പഴയ കോട്ടപ്പുറം പാലത്തിന്റെ നിർമാണ സമയത്തും തൂണുകൾ താഴേക്ക് ഇരുന്നിട്ടുണ്ട്.
പിന്നീടു ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് പണി തീർത്തത്. പഴയ പാലത്തിനോടു ചേർന്നാണു പടിഞ്ഞാറു ഭാഗത്തു പുതിയ പാലം പണിയുന്നത്.രണ്ടര വർഷം മുൻപു പുതിയ പാലത്തിനായി പുഴയിൽ പണിത തൂണുകളുടെ കോൺക്രീറ്റിങ് അടർന്നു പോയിരുന്നു.
പിന്നീടു തൂണുകളിൽ വീണ്ടും കമ്പി കെട്ടി പ്ലാസ്റ്ററിങ് നടത്തുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

