ചിറയിൻകീഴ് ∙ വലിയകട ഈഞ്ചക്കലിനു സമീപം അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കട്ടയ്ക്കാൽ നടപ്പാലം തകർന്നു.
വാമനപുരം നദിയിൽ നിന്നുള്ള കൈവഴിയാറിനു കുറുകെ നിർമിച്ചിരുന്ന കോൺക്രീറ്റ് നടപ്പാലമാണ് വെളളിയാഴ്ച അർധരാത്രിയോടെ തകർന്നുവീണത്. നിലവിൽ ഇതുവഴി യാത്രക്കാർ വളരെ വിരളമായേ സഞ്ചരിക്കാറുള്ളൂ.
അതുകൊണ്ടു തന്നെ അപകടം ഒഴിവായി.
തകർന്ന പാലത്തിനടുത്തായി 300 മീറ്ററിനുള്ളിൽ വാഹന ഗതാഗതത്തിനടക്കം സൗകര്യമുള്ള രണ്ടു പാലങ്ങൾ കൂടിയുള്ളതിനാൽ നിലവിൽ സമീപവാസികൾക്കു യാത്രാ തടസ്സണ്ടാവില്ല. നടപ്പാലത്തിനു സമാന്തരമായി സമീപ പ്രദേശങ്ങളിലേക്കു കുടിവെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ചിരുന്ന പൈപ്പ്ലൈനും തകർന്നിരുന്നു.
ശനിയാഴ്ച വൈകിട്ടോടെ ജലഅതോറിറ്റി അധികൃതർ സ്ഥലത്തെത്തി ജലവിതരണം പുനഃസ്ഥാപിച്ചു. 19 MINUTES AGO 35 MINUTES AGO 1 HOUR 9 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

