പോത്തൻകോട്∙ വീട്ടിലെ വരാന്തയിൽ ഉണക്കാനിട്ടിരുന്ന വെടിമരുന്നിൽ തീപ്പൊരി വീണുണ്ടായ സ്ഫോടനത്തിൽ കതിനാവെടി നിർമാണ തൊഴിലാളിക്കു ഗുരുതരമായി പരുക്കേറ്റു. കാട്ടായിക്കോണം വാഴവിള ആഞ്ജനേയത്തിൽ താമസിക്കുന്ന കുളത്തൂർ സ്വദേശി ബാലകൃഷ്ണൻ നായർക്ക് (56) ആണു പരുക്കേറ്റത്.
സ്ഫോടനത്തെ തുടർന്നു ബാലകൃഷ്ണൻ മുറ്റത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ദേഹമാസകലം പൊള്ളലേറ്റു ബോധം നഷ്ടമായ ബാലകൃഷ്ണനെ ഭാര്യ ഷൈലജയും മകനും ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ബാലകൃഷ്ണൻ ഐസിയുവിലാണെന്നും സ്ഥിതി ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. കതിനയിൽ നിറയ്ക്കാനുള്ള വെടിമരുന്ന് ഉണക്കാനിട്ടിരുന്നു.
ഉറ നിർമാണത്തിനായി ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് കമ്പി മുറിച്ചപ്പോൾ തീപ്പൊരി വീണതാണ് പൊട്ടിത്തെറിക്കു കാരണം.
കുളത്തൂർ സ്വദേശിയായ ഇദ്ദേഹം 8 മാസം മുൻപാണ് ഇവിടെ വീടു വാങ്ങി താമസം തുടങ്ങിയത്. സ്ഫോടനത്തിൽ വീടിന്റെ ഒരു ഭാഗത്തിനു നേരിയ നാശനഷ്ടം സംഭവിച്ചു. പോത്തൻകോട് പൊലീസ് എത്തി വീട് പരിശോധിച്ചു. ലൈൻസ് ഇല്ലാതെ വെടിമരുന്നു സൂക്ഷിച്ചതിന് ബാലകൃഷ്ണൻ നായർക്ക് എതിരെ പൊലീസ് കേസ് എടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

