സംസ്ഥാനത്ത് പൊതുഗാനത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 63 എസി ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി ലഭ്യമായ 5 ബസുകൾ വൈകാതെ തന്നെ ദീർഘദൂര സർവീസുകൾക്കായി നിരത്തിലിറക്കും.
അതേസമയം, ഓണത്തോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കായി കെഎസ്ആർടിസി സർവീസുകളിൽ സീറ്റുകൾ ഒഴിവുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കുശേഷം 3.28ന് പുറപ്പെടുന്ന ബെംഗളൂരു–തിരുവനന്തപുരം വോൾവോ സർവീസിൽ 29 സീറ്റുകൾ ബാക്കിയുണ്ട്.
ബത്തേരി, കോഴിക്കോട്, എറണാകുളം, ആലപ്പുഴ വഴിയാണ് ഈ വണ്ടി സർവീസ് നടക്കുന്നത്. തുടർന്ന് വൈകിട്ട് 5.32ന് ഉള്ള തിരുവനന്തപുരം എസി സ്ലീപ്പർ ബസിൽ 8 ബെർത്തുകളും, 6.06ന് പുറപ്പെടുന്ന ബെംഗളൂരു–തിരുവനന്തപുരം എസി വോൾവോയിൽ 17 സീറ്റുകളും ലഭ്യമാണ്.
സേലം, കോയമ്പത്തൂർ, എറണാകുളം, കോട്ടയം വഴിയാണ് ഈ രണ്ട് സർവീസുകളും കടന്നുപോകുന്നത്. കൂടാതെ, രാത്രി ഏഴിന് സർവീസ് നടത്തുന്ന തിരുവനന്തപുരം എസി സ്ലീപ്പറിൽ 17 ബെർത്തുകൾ കൂടി ഒഴിവുണ്ട്.
മധുര, തിരുനെൽവേലി റൂട്ടിലൂടെയാണ് ഈ ബസ് കടന്നുപോകുക. ഇതിനുപുറമെ, ബെംഗളൂരുവിൽനിന്ന് എറണാകുളത്തിലേക്ക് വിവിധ സമയങ്ങളിലായി സർവീസ് നടത്തുന്ന മറ്റ് ബസുകളിലും നിലവിൽ ടിക്കറ്റുകൾ ലഭ്യമാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

