തിരുവനന്തപുരം ∙ പാങ്ങോട് പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിന്റെ 48-ാമത് സ്ഥാപക ദിനം കരിയപ്പ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. പാങ്ങോട് സൈനിക സ്റ്റേഷൻ കമാൻഡറും വിഎംസി ചെയർമാനുമായ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അഡ്മിൻ കമാൻഡന്റ് ലെഫ്റ്റനന്റ് കേണൽ സൂര്യ മുഖർജി, നോമിനി ചെയർമാൻ/എസ്ഒ സ്കൂൾ ലെഫ്റ്റനന്റ് കേണൽ ആർ.കെ. ശ്രീകുമാർ, പ്രിൻസിപ്പൽ രാകേഷ് കെ., വൈസ് പ്രിൻസിപ്പൽ ബിന്ദു ടി.കെ., ഹെഡ് മാസ്റ്റർ റാം മോഹൻ കെ., പി.ടി.എ.
സെക്രട്ടറി പ്രദീപ് കുമാർ, പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് അമിതേഷ്, വിരമിച്ച ജീവനക്കാർ, ക്ലസ്റ്റർ പ്രിൻസിപ്പൽമാർ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്ഥാപക ദിന ഗ്രാനൈറ്റ് ഫലകത്തിന്റെ അനാച്ഛാദനം, മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘ധന്യോത്സവ്’–ന്റെ ലോഗോ പ്രകാശനം, വിരമിച്ച ജീവനക്കാരെ ആദരിക്കൽ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടത്തി. എഴുന്നുറോളം ഫോട്ടോഗ്രാഫുകൾ, വൊക്കേഷണൽ സ്റ്റാളുകൾ, പാചക പ്രദർശനങ്ങൾ, പെയിന്റിങ്ങുകൾ, തൈകൾ, കലാ-കരകൗശല വസ്തുക്കൾ, എൻഇപി 2020–പിഎം ശ്രീ പദ്ധതി എന്നിവയെക്കുറിച്ചുള്ള പ്രത്യേക എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു.
സാംസ്കാരിക പരിപാടികളും എൻസിസി, സ്കൗട്ട്സ്, സ്കൂൾ ബാൻഡ് എന്നിവരുടെ പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

