തിരുവനന്തപുരം∙ ഈ വർഷത്തെ പൈതൃക കോൺഗ്രസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പാലക്കാട് അടയ്ക്കാപുത്തൂർ സ്വദേശി ഡോ.എസ്.രാജേന്ദുവിനാണ് പ്രാദേശിക ചരിത്ര രചനയിൽ സമഗ്ര സംഭാവനയ്ക്കുള്ള വി.വി.കെ.വാലത്ത് പുരസ്കാരം.
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ഫുൾബ്രൈറ്റ് ഫെലോ ആണ്. രാജ്യാന്തര തലത്തിൽ ഒട്ടേറെ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം വള്ളുവനാടിന്റെ കലാചരിത്രം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മലയാള ഭാഷാ പൈതൃകത്തിനുള്ള പുരസ്കാരം രചന വേലപ്പൻ നായർക്കാണ്.
തിരുവനന്തപുരം നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് സ്ഥാപിച്ച രചന എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ മലയാളം ഡിഗ്രി, പിജി വിദ്യാർഥികളെ വാർത്തെടുത്ത ഇദ്ദേഹം ഏറെ ശിഷ്യ സമ്പത്തിനുടമയാണ്. പൈതൃക സംരക്ഷണ പുരസ്കാരം പാലക്കാട് സ്വദേശി സായ്നാഥ് മേനോനാണ്.
മാമാങ്കത്തിന്റെ സ്രോതസ്സുകൾ തേടിയുള്ള യാത്രകൾക്ക് നേതൃത്വം നൽകുന്നു. പാരമ്പര്യ വാസ്തു ശിൽപങ്ങളെക്കുറിച്ചുള്ള അന്വേഷണവും സംരക്ഷണ ശ്രമങ്ങളും അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.
ഡോ.
എം.ജി.ശശിഭൂഷൺ, പ്രഫ. എസ്.രാജശേഖരൻ നായർ, ഡോ.ബെറ്റിമോൾ മാത്യു, പ്രതാപ് കിഴക്കേ മഠം എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ജനുവരി 10 ന് രാവിലെ 9.30ന് തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട, തഞ്ചാവൂർ അമ്മ വീട്ടിൽ (മിത്ര നികേതൻ സിറ്റി സെൻ്റർ) നടക്കുന്ന രണ്ടാം പൈതൃക കോൺഗ്രസ് ഉദ്ഘാടന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് രണ്ടാം പൈതൃക കോൺഗ്രസ് വർക്കിങ് ചെയർമാൻ സംഗീത് കോയിക്കൽ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

