നാഗർകോവിൽ ∙ അധിക പലിശ തരാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി 32 ലക്ഷം രൂപ, 66 പവൻ ആഭരണം തുടങ്ങിയ തട്ടിയെടുത്തെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ 20 വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
നാഗർകോവിൽ കുരുശടി സ്വദേശി രാമനാഥപിള്ളയാണ് (56) അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഷൺന്മുഖവടിവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ തെലങ്കാനയിൽ നിന്ന് പിടികൂടിയത്.
പ്രതിയെ റിമാൻഡ് ചെയ്തു.
രാമനാഥപിള്ളയും ഭാര്യ പത്മയും ചേർന്ന് പലരിൽ നിന്നായി അധിക പലിശ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം അതു മടക്കി നൽകാതെ ഒളിവിൽ പോയതായാണു പരാതി. അയൽവാസിയായ എലിസബത്ത് ഉൾപ്പെടെയുള്ളവരാണ് പരാതി നൽകിയത്.
15 പേരിൽ നിന്നായി ഏകദേശം 32 ലക്ഷം രൂപയും 66 പവനും ഇവർ തട്ടിയെടുത്തതായി അന്വേഷണത്തിൽ മനസ്സിലാക്കി.
ഇതുമായി ബന്ധപ്പെട്ട കേസിൽ കന്യാകുമാരി ജില്ലാ ക്രൈംബ്രാഞ്ച് 2006–ൽ കുറ്റപത്രം തയാറാക്കി നാഗർകോവിൽ കോടതിയിൽ കേസ് നടന്നു വന്നിരുന്നു.
കേസ് വിചാരണയ്ക്ക് ഹാജരാകാതെ ഇവർ ഒളിവിൽ പോയി. തുടർന്ന് കോടതി ഇവർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

