തിരുവനന്തപുരം നിയമസഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമായ വേളയിൽ ശ്രദ്ധേയമായ കൂടിക്കാഴ്ച നടന്നു. സഭാനടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിട്ടെത്തി തളിപ്പറമ്പ് എംഎൽഎ ടി.കെ.
ഗോവിന്ദൻ അഭിവാദ്യം ചെയ്തു. പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം നൽകിയ ശേഷമാണ് ടി.കെ.
ഗോവിന്ദൻ സഗൗരവം സത്യപ്രതിജ്ഞ നിർവഹിച്ചത്. ചടങ്ങിന് ശേഷം പ്രോ ടേം സ്പീക്കർ ജി.
സുധാകരനെയും അദ്ദേഹം അഭിവാദ്യം ചെയ്തു. നേരത്തെ, തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ടി.കെ.
ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഭാര്യയോടൊപ്പമെത്തി കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഗോവിന്ദൻ, കോടിയേരിയുടെ വീട്ടിലെ ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയുണ്ടായി.
പാർട്ടിയിൽ നിന്ന് പുറത്തുവന്ന്, പാർട്ടിക്കെതിരെ മത്സരിച്ച് വിജയിച്ച ഒരു നേതാവ് സി.പി.എം മുതിർന്ന നേതാവിന്റെ വസതിയിൽ സന്ദർശനം നടത്തുന്നത് ആദ്യമായാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.
ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ടി.കെ.
ഗോവിന്ദൻ പാർട്ടിയുമായി ഇടഞ്ഞത്. 60 വർഷക്കാലം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.
ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ മത്സരത്തിനിറങ്ങിയത് പാർട്ടി അണികളിലും നേതാക്കളിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ സംഘർഷഭരിതമായ സാഹചര്യങ്ങൾ ഉടലെടുത്തിരുന്നു.
ഗോവിന്ദന്റെ പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയും ബാനറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തു. പോളിങ് സ്റ്റേഷനിലെത്തിയ വേളയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളും നടന്നു.
അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.
രാഗേഷ് വിമർശിച്ചിരുന്നു. അതേസമയം, പിണറായി വിജയനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ഗോവിന്ദൻ ഉന്നയിച്ചത്.
“ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

