തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ പാർട്ടിയിലുയർന്ന വിമർശനങ്ങളെയും സംഘടനാപരമായ പ്രശ്നങ്ങളെയും ഗൗരവമായി കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ നിർണായകമായ പല മണ്ഡലങ്ങളിലുമുണ്ടായ പരാജയം പാർട്ടിക്ക് വലിയ വേദനയുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വരുംകാലങ്ങളിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും, ഇതിനായി കീഴ്ഘടകങ്ങൾ പാർട്ടി സെന്ററിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാർട്ടി സെക്രട്ടറിയേറ്റ് പിരിച്ചുവിടുമെന്ന പ്രചാരണങ്ങളെ ബിനോയ് വിശ്വം തള്ളിക്കളഞ്ഞു. സെക്രട്ടറിയേറ്റ് നിലവിൽ വരുന്നത് പാർട്ടി കൂട്ടായി ആലോചിച്ച് എടുത്ത തീരുമാനപ്രകാരമാണെന്നും, അതിൽ ഉൾപ്പെട്ടവർ ആരും മോശക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് പരസ്യമായി ആവശ്യപ്പെട്ട കെ.ആർ.
ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു. അദ്ദേഹത്തെ താക്കീത് ചെയ്യാനുള്ള സംസ്ഥാന കൗൺസിലിന്റെ തീരുമാനത്തിന് അംഗീകാരം ലഭിച്ചു.
നിലവിലെ സെക്രട്ടറിയേറ്റ് സംവിധാനം തന്നെ തുടരുമെന്നും ബിനോയ് വിശ്വം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

