ഇന്ന്
∙കൊടൂരാർ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. 6 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
∙ സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത
∙ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
വൈദ്യുതി മുടങ്ങും
ഉഴമലയ്ക്കൽ∙ നെടുമങ്ങാട് 110 കെവി സബ്സ്റ്റേഷനിൽ നിന്ന് ആര്യനാട് 33 കെവി സബ്സ്റ്റേഷനിലേക്കുള്ള 33 കെവി ഓവർഹെഡ് ലൈനിന്റെ അവസാനഘട്ട റീ കണ്ടക്ടറിങ് നടക്കുന്നതിനാൽ ഉഴമലയ്ക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാരുമൂട് മുതൽ മഞ്ചംമൂല വരെയുള്ള പ്രദേശങ്ങളിൽ 21, 25, 28 തീയതികളിൽ പകൽ വൈദ്യുതി മുടങ്ങും.
കാട്ടാക്കട ∙ 110 കെ.വി.സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽനാളെ രാവിലെ 8 മുതൽ 5 വരെ കാട്ടാക്കട,പൂവച്ചൽ,ഒറ്റശേഖരമംഗലം,പോങ്ങുംമൂട്,മാറനല്ലൂർ, നെയ്യാർ ഡാം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
ജോലി ഒഴിവ്
വർക്കല∙ നഗരസഭയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും പ്ലമിങ്, ഇലക്ട്രിക് വർക്ക് എന്നിവ ദിവസ വേതനാടിസ്ഥാനത്തിൽ നിർവഹിക്കുന്നതിനു ജോലി ഒഴിവുണ്ട്.
അപേക്ഷകർ 25ന് അകം രേഖകൾ സഹിതം അപേക്ഷ നഗരസഭയിൽ സമർപ്പിക്കണം.
മെഡിക്കൽ ഓഫിസർ
തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്ററിൽ റസിഡന്റ് മെഡിക്കൽ ഓഫിസർ (ഡെന്റൽ) തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 4ന് അകം അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in
ക്യാംപ് അസിസ്റ്റന്റ്
തിരുവനന്തപുരം ∙ ശ്രീചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്യാംപ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 28ന് 10ന് കോളജിൽ വച്ചാണ് അഭിമുഖം.
കൂടുതൽ വിവരങ്ങൾക്ക്: www.sctce.ac.in. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

