നെടുമങ്ങാട്∙ മാർക്കറ്റിൽ മത്സ്യം വിൽപന നടത്തുന്ന സ്ഥലത്ത് നിന്നുള്ള മലിനജലം റോഡിലേക്ക് എത്തുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. നെടുമങ്ങാട്– മഞ്ച റോഡിൽ മാർക്കറ്റ് ജംക്ഷനിൽ നിന്ന് റോഡ് ആരംഭിക്കുന്ന ഭാഗത്താണിത്.
പുലർച്ചെ തന്നെ മത്സ്യ ലേലം ആരംഭിക്കുന്നതിനാൽ ഒട്ടേറെ വാഹനങ്ങളാണ് മാർക്കറ്റിൽ എത്തുന്നത്. ഇതിൽ നിന്നുള്ള മലിന ജലമാണ് റോഡിലേക്ക് ഒഴുകി എത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മാർക്കറ്റിനും റോഡിനും ഇടയിലെ ഓട
അടഞ്ഞതോടെയാണ് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. പ്രദേശത്ത് ദുർഗന്ധം വ്യാപകമാണ്.
ഇതിനു സമീപത്താണ് ഓട്ടോ സ്റ്റാൻഡും ബസ് കാത്തിരിപ്പു കേന്ദ്രവും.
ഇതിന് സമീപത്തായി പ്രധാന റോഡിൽ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഉണ്ട്. മലിനജലവുമായി ബന്ധപ്പെട്ട
പ്രശ്നം മന്ത്രിയുടെ ഉൾപ്പെടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. മാർക്കറ്റ് നവീകരിക്കുന്നതിനുള്ള ജോലികളും തുടങ്ങിയിട്ടുണ്ട്. നെടുമങ്ങാട്– മഞ്ച–മുള്ളിലവൻമൂട് റോഡ് നവീകരിക്കുന്നതിന് 73 ലക്ഷം രൂപയും നെടുമങ്ങാട്–മഞ്ച– അരുവിക്കര റോഡും ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഉടനടി ഇൗ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

