തിരുവനന്തപുരം∙ നടന്നു കഴിഞ്ഞ പരിപാടികളുടെ ഫ്ലെക്സ് ബോർഡുകൾ അടിയന്തിരമായി നീക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മേയർ വി.വി.രാജേഷ് നിർദേശം നൽകി. അനധികൃത ബോർഡുകൾ ആരു സ്ഥാപിച്ചാലും രാഷ്ട്രീയ പാർട്ടിയോ സംഘടനയോ നോക്കാതെ നീക്കണമെന്നും മേയർ നിർദേശിച്ചു.
മേയർ ആയി ചുമതലയേറ്റ ശേഷം കോർപറേഷനിലെ മുഴുവൻ ജീവനക്കാരെയും ആദ്യമായി അഭിസംബോധന ചെയ്യുകയായിരുന്നു മേയർ. ഫ്ലെക്സ് ബോർഡുകളാൽ നഗരം നിറയുന്നത് ഇന്നലെ ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.
രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ജോലി സമയം, രാവിലെ ഒപ്പിട്ട
ശേഷം കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും പോകാൻ പറ്റില്ല. ഭരിക്കുന്ന പാർട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവപ്പശു അല്ല കോർപറേഷൻ.
അഴിമതി നടത്താൻ അനുവദിക്കില്ല. ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും മേയർ ആവശ്യപ്പെട്ടു.
ഫോർട്ട് സോണൽ ഓഫിസിൽ ശുചിമുറി സൗകര്യം കുറവാണെന്ന് അസിസ്റ്റന്റ് എൻജിനീയർ പരാതിപ്പെട്ടു. മറ്റു സോണൽ ഓഫിസുകളിൽ ഒഴിവുണ്ടായിരുന്നിട്ടും വെഞ്ഞാറമൂട് താമസിക്കുന്ന തനിക്ക് വിഴിഞ്ഞത്ത് പോസ്റ്റിങ് നൽകിയത് പ്രതിപക്ഷ സംഘടനാ നേതാവായതു കൊണ്ടാണെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
സമ്മർദ്ദമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുമെന്നും മേയർ മറുപടി നൽകി. ഓരോ ഉദ്യോഗസ്ഥരുടെയും കംപ്യൂട്ടർ ലോഗിന്നിൽ ഉള്ള ഫയലുകളുടെ എണ്ണം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെന്നും മേയർ പറഞ്ഞു. ഡപ്യൂട്ടി മേയർ ജി,എസ്.ആശാനാഥ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ്. ജഹാംഗീർ പ്രസംഗിച്ചു. വിവിധ സ്ഥിര സമിതി അധ്യക്ഷൻമാർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

