രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം വിവിധ ചടങ്ങുകളോടെ ആഘോഷിച്ച് പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ). തിരുവനന്തപുരം പൂജപ്പുരയിലെ എച്ച്എൽഎൽ കോർപ്പറേറ്റ് ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ സ്ഥാപനത്തിന്റെ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ഡോ.
അനിത തമ്പി ദേശീയപതാക ഉയർത്തി. ചടങ്ങിൽ എച്ച്എൽഎൽ ഡയറക്ടർമാരായ അജിത് എൻ. (മാർക്കറ്റിങ്), പി.
രമേഷ് (ഫിനാൻസ്), ബെന്നി ജോസഫ് (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച്, സ്ഥാപനത്തിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഗർഭനിരോധന ഉൽപന്നങ്ങൾ, രോഗനിർണയ സേവനങ്ങൾ എന്നിവ താങ്ങാവുന്ന നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന പങ്കാളിയാണ് എച്ച്എൽഎൽ. ജീവൻരക്ഷാ മരുന്നുകൾ മിതമായ നിരക്കിൽ ‘അമൃത്’ ഫാർമസി ശൃംഖലയിലൂടെയും, അത്യാധുനിക രോഗനിർണയ സേവനങ്ങൾ ‘സ്പെഷ്യാലിറ്റി ഹിന്ദ്ലാബ്സ്’ വഴിയുമാണ് സ്ഥാപനം നൽകി വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

