ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
തൈക്കാട് ∙ ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്: എച്ച്എസ്ടി ഫിസിക്കൽ സയൻസ് തമിഴ്.
അഭിമുഖം നാളെ 10ന്. നെടുമങ്ങാട് ∙ പഴകുറ്റി ഗവ.എൽപി സ്കൂൾ: പ്രീ പ്രൈമറി ടീച്ചർ.
അഭിമുഖം 13ന് 10.30ന്. ഫോൺ: 9544615161.
ആര്യനാട് ∙ പറണ്ടോട് ഗവ.യുപിഎസ്: അഭിമുഖം നാളെ 11ന്. ഫോൺ: 9496257307.
വെള്ളനാട് ∙ വെള്ളനാട് ഗവ.എൽപിഎസ്: അഭിമുഖം നാളെ രാവിലെ 11ന്.ഫോൺ: 9446849863.
സീറ്റ് ഒഴിവ്
തിരുവനന്തപുരം ∙ കേരള ലോ അക്കാദമി ലോ കോളജിൽ പുതുതായി ആരംഭിച്ച ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎസ്സി (ഐടി) എൽഎൽബി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 15, 16 തീയതികളിൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാകണം.
ഫോൺ: 7012578486.
ഗതാഗത നിയന്ത്രണം
മലയിൻകീഴ് ∙ പ്രാവച്ചമ്പലം – മൊട്ടമൂട് – മലയം റോഡിൽ ടാറിങ് നടക്കുന്നതിനാൽ 13 വരെ ഇതുവഴി ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കല്ലമ്പലം∙പുളിമാത്ത് നഗരൂർ കരവാരം പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള സംയുക്ത ശുദ്ധജല പദ്ധതിയുടെ ഭാഗമായി റോഡ് റോഡ് ടാർ ചെയ്യുന്നതിനാൽ നാളെയും മറ്റന്നാളും നഗരൂർ കല്ലമ്പലം റോഡിലും പുതുശ്ശേരിമുക്ക് പോങ്ങനാട് റോഡിലും പകൽ 8 മണി മുതൽ വൈകിട്ട് 5 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

