തിരുവനന്തപുരം∙ വോട്ടർപ്പട്ടികയിൽ നാനൂറോളം ഇരട്ടവോട്ട് സ്ഥിരീകരിച്ച കോർപറേഷൻ വഞ്ചിയൂർ വാർഡ് പോളിങ് ആരംഭിച്ചതു മുതൽ സംഘർഷത്തിനു സാക്ഷ്യംവഹിച്ചു. വഞ്ചിയൂർ ചിത്തിര തിരുനാൾ ഗ്രന്ഥശാലയിൽ അനുവദിച്ചിരുന്ന രണ്ടു ബൂത്തുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘർഷാവസ്ഥ.
വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ ചില വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നത് കോൺഗ്രസ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റ് ചോദ്യംചെയ്തു. എന്നാൽ, ഇരട്ട
വോട്ട് സ്ഥിരീകരിക്കാൻ കഴിയാത്തതിനാൽ വോട്ടെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ വോട്ടിങ് അനുവദിച്ചു. 10 തവണയിൽ കൂടുതൽ വോട്ടിങ് ചലഞ്ച് നടത്തിയപ്പോൾ, ഇരട്ട
വോട്ടാണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ ചലഞ്ചിന് അവസരം നൽകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതോടെ പ്രതിഷേധമായി. ഇതിനിടെയാണു ട്രാൻസ്ജെൻഡർ വോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായത്.
ട്രാൻസ്ജെൻഡർ വഞ്ചിയൂർ വാർഡിലെ വോട്ടറല്ലെന്നു ബിജെപി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് കാട്ടിയ ട്രാൻസ്ജെൻഡർ തനിക്ക് വഞ്ചിയൂരിൽ തന്നെയാണ് വോട്ടെന്ന് അറിയിച്ചു.
തനിക്കുനേരെ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി പ്രവർത്തകനെ ട്രാൻസ്ജെൻഡർ മർദിച്ചതോടെ സംഘർഷം മൂർച്ഛിച്ചു. ബിജെപി സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പോളിങ് അവസാനിച്ചിട്ടും വഞ്ചിയൂർ ജംക്ഷനിൽ സംഘർഷാവസ്ഥ തുടർന്നു. കനത്ത പൊലീസ് കാവലിലാണ് ബാലറ്റ് യൂണിറ്റ് സ്ട്രോങ് റൂമിലേക്ക് മാറ്റിയത്.
കള്ളവോട്ട് സാധ്യതയുള്ളതിനാൽ വാർഡിലെ 6 ബൂത്തുകളിൽ വെബ് ക്യാമറകൾ സ്ഥാപിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
യുഡിഎഫ് സ്ഥാനാർഥി ജി.ഗിരീഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. എന്നാൽ, വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറോളം പിന്നിട്ട
ശേഷമാണ് ക്യാമറകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയതെന്നു കോൺഗ്രസ് ആരോപിച്ചു. കോർപറേഷനിലെ വഞ്ചിയൂർ, ചാല, കുന്നുകുഴി, കണ്ണമ്മൂല, ശ്രീകണ്ഠേശ്വരം, പെരുന്താന്നി വാർഡുകളിലെ വോട്ടർ പട്ടികയിലാണ് ഇരട്ട
വോട്ട് സ്ഥിരീകരിച്ചത്. ഇതിൽ ഏറ്റവും കുടുതൽ ഇരട്ട
വോട്ട് വഞ്ചിയൂർ വാർഡിലെ പട്ടികയിലാണു കണ്ടെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

