തിരുവനന്തപുരം ∙ മന്ത്രി കെ. ബി.ഗണേഷ്കുമാറിന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി ഉയർത്തവേ രാഷ്ട്രീയപ്രാധാന്യമുള്ള പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഗണേഷിന്റെ പേര് പരാമർശിക്കാതെയും അദ്ദേഹത്തിന്റെ കാര്യത്തിൽ സിപിഐ കടുത്ത നിലപാട് സ്വീകരിച്ചേക്കുമെന്നു സൂചിപ്പിച്ചുമായിരുന്നു ബിനോയിയുടെ പ്രതികരണം. തിരുവനന്തപുരം ലൂർദ് സൗഹൃദവേദി സംഘടിപ്പിച്ച രാഷ്ട്രീയ സംവാദത്തിൽ, ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, കോൺഗ്രസ് നേതാവ് കെ.മുരളീധരൻ, മേയർ വി.വി.
രാജേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ബിനോയ് പറഞ്ഞതിങ്ങനെ – “കരുതലിന്റെയും ചേർത്തുപിടിക്കലിന്റെയും ആശയമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. അപ്പോൾ ഇന്നുണ്ടായ സംഭവത്തെക്കുറിച്ച് മുരളീധരൻ ചോദിക്കുമായിരിക്കും.
നാളെ ഉച്ചയ്ക്ക് അതിനുള്ള മറുപടി ലഭിക്കും. ഞങ്ങൾ സ്ത്രീ സുരക്ഷയ്ക്കൊപ്പമാണ്’ – ബിനോയ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

