ക്രോസ് ബാറിൽ കെട്ടിയിരുന്ന കയര്‍ കുരുങ്ങി യുവതിയുടെ കൈവിരൽ മുറിഞ്ഞു
പാലോട് ∙ പെരിങ്ങമ്മല മങ്കയം എക്കോ ടൂറിസത്തിന്റെ ചെക്ക് പോസ്റ്റ് കവാടത്തിലെ ക്രോസ് ബാർ തകർന്നത് നന്നാക്കാതെ കയർ വലിച്ചുകെട്ടിയിരുന്നതിൽ കുരുങ്ങി ജീവനക്കാരിയുടെ കൈവിരൽ മുറിഞ്ഞു. മങ്കയം റോഡരികത്ത് വീട്ടിൽ രജനിയ്ക്കാണ് (35) പരുക്കേറ്റത്.
കാറിന് കടന്നു പോകാൻ കയർ അഴിച്ച് താഴ്ത്തി കൊടുക്കുന്നതിനിടെ കാറിന്റെ അടിഭാഗം കയറിൽ കുരുങ്ങി രജനിയുടെ കയ്യിൽ ചുറ്റി കമ്പിയിൽ ഇടിച്ചാണ് വിരൽ മുറിഞ്ഞത്. ചൂണ്ടുവിരൽ മുക്കാൽ ഭാഗം മുറിഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം പാലോട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. 550 രൂപ നിരക്കിൽ ദിവസ വേതനത്തിൽ പണിയെടുക്കുന്ന താൽക്കാലിക ജീവനക്കാരിയാണ് രജനി.
മുക്കാൽ ഭാഗം വിരൽ മുറിഞ്ഞതിനാൽ ശസ്ത്രക്രിയ ഫലം കാണുമോ എന്ന് സംശയമുള്ളതായി ഡോക്ടർമാർ അറിയിച്ചതായി രജനി പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

