നാഗർകോവിൽ∙ നവീകരണപ്രവർത്തനം പൂർത്തിയാക്കിയ ശേഷം ആധുനിക സൗകര്യങ്ങളോടുകൂടിയ താമ്രപർണി ബോട്ട് വീണ്ടും കടലിറക്കി. കന്യാകുമാരിക്കും വട്ടക്കോട്ടയ്ക്കുമിടയ്ക്ക് സർവീസ് നടത്തി വന്നിരുന്ന ബോട്ടാണ് 40 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ശേഷം കഴിഞ്ഞ ദിവസം കടലിറക്കിയത്. തിരുവള്ളുവർ, താമ്രപർണി എന്നീ 2 ശീതികരണ സൗകര്യമുള്ള ബോട്ടുകളാണ് കന്യാകുമാരിക്കും വട്ടക്കോട്ടയ്ക്കു മിടയ്ക്കു സർവീസ് നടത്തി വരുന്നത്. ഇതിൽ താമ്രപർണി ബോട്ടിന് കാലപഴക്കം സംഭവിച്ചതിനാൽ കഴിഞ്ഞ ഒക്ടോബർ പത്തിനു നവീകരണ പ്രവർത്തനങ്ങൾക്കായി കടൽമാർഗം ചിന്നമുട്ടം തുറമുഖത്തുള്ള ബോട്ട് നിർമിത കേന്ദ്രത്തിൽ കൊണ്ടുപോയി. പണി പൂർത്തിയാക്കിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പുതുമോടിയോടെ ബോട്ട് കന്യാകുമാരി പുംപൂകാർ ഷിപ്പിങ് കോർപ റേഷൻ ജെട്ടിയിൽ എത്തിച്ചു. അടുത്ത ദിവസങ്ങളിൽ കടലിൽ പരീക്ഷണ ഓട്ടം നടത്തിയശേഷം പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചു വിനോദസഞ്ചാരി കൾക്കു യാത്ര ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

