തിരുവനന്തപുരം ∙ ‘കൊച്ചിയിലെ കാറ്റു കൊണ്ടാൽ കാറ്റ് പോകും, എന്നാൽ തിരുവനന്തപുരം ആഹാ!!!’ എന്ന വിവാദ പോസ്റ്റർ വർക്കല താലൂക്ക് ഗവ. ആശുപത്രിയിൽ നിന്ന് നീക്കി.
ശുദ്ധവായു ശ്വസിക്കുന്നതു പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി തയാറാക്കിയ പോസ്റ്ററാണ് വിവാദമായത്. ആശുപത്രിയിൽ എത്തിയവർ പോസ്റ്ററിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ രൂക്ഷമായ വിമർശനമുയർന്നു.
ഉടൻതന്നെ അധികൃതർ പോസ്റ്റർ നീക്കം ചെയ്തു. ‘പുലിവാൽക്കല്യാണം’ എന്ന സിനിമയിൽ നടൻ സലിം കുമാർ പറയുന്ന ഡയലോഗ് പോസ്റ്ററിന് ഉപയോഗിക്കുകയായിരുന്നെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

