സംസ്ഥാനത്തെ മന്ത്രിമാരിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് ഗതാഗതമന്ത്രി സി.പി.ജോൺ.
ഗതാഗതമന്ത്രിക്ക് വാഹനം അനുവദിക്കുന്ന വേളയിൽത്തന്നെ കാർ 3,30,499 കിലോമീറ്റർ ഓടിയിരുന്നുവെന്ന് ടൂറിസം വകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. മന്ത്രിമാരായ അനൂപ് ജേക്കബ്, കെ.എം.ഷാജി, ഒ.ജെ.ജനീഷ് എന്നിവർക്ക് രണ്ട് ലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ച വാഹനങ്ങളാണ് അനുവദിച്ചത്.
കൂടാതെ, മന്ത്രിമാരായ സണ്ണി ജോസഫ്, മോൻസ് ജോസഫ്, എ.പി.അനിൽകുമാർ, എൻ.ഷംസുദ്ദീൻ, എം.ലിജു, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ.തുളസി എന്നിവർക്ക് ഒരു ലക്ഷം കിലോമീറ്ററിലധികം ഓടിയ കാറുകളാണ് നൽകിയിട്ടുള്ളത്. അതേസമയം, ഏറ്റവും കുറഞ്ഞ ദൂരം മാത്രം സഞ്ചരിച്ച ഔദ്യോഗിക വാഹനമാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിക്ക് വാഹനം അനുവദിച്ച സമയത്ത് അത് 4,300 കിലോമീറ്റർ മാത്രമാണ് പിന്നിട്ടിരുന്നത്. ഇതിനു പുറമേ 1.66 ലക്ഷം കിലോമീറ്റർ ഓടിയ മറ്റൊരു വാഹനം കൂടി മുഖ്യമന്ത്രിക്കായി നൽകിയിട്ടുണ്ട്.
ഓരോ മന്ത്രിക്കും ടൂറിസം വകുപ്പ് ഓരോ വാഹനം വീതമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതിന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അഞ്ച് വാഹനങ്ങളും, ടൂറിസം മന്ത്രിയുടെ ഓഫീസിലേക്ക് രണ്ട് വാഹനങ്ങളും കൂടി അധികമായി നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

