തിരുവനന്തപുരം ∙ പുതിയ ചിത്രത്തിൽ എന്താണു വേഷമെന്ന് ചോദിച്ചാൽ നടൻ സന്തോഷ് കെ.നായർ ചിരിയോടെ പറയുന്ന ഒരുത്തരമുണ്ടായിരുന്നു. ‘സ്ഥിവാഗു’.
അറിയുന്നവർ ചിരിക്കും. അറിയാത്തവരോട് വിശദീകരിക്കും: ‘അതു തന്നെ മാഷേ..
‘സ്ഥിരം വാടക ഗുണ്ട.. !’.
ചെയ്തതു കൂടുതലും വില്ലൻ വേഷമായിരുന്നെങ്കിലും തമാശ തൂവുന്ന ഇത്തരം സംഭാഷണങ്ങളിലൂടെ സന്തോഷ് എല്ലാവരുടെയും പ്രിയങ്കരനായി.
ബന്ധുവും കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെയും സന്തോഷിന്റെയും താടി ഒരുപോലെയാണ്. വെളുപ്പും കറുപ്പും സമൃദ്ധം.
സുരേഷ് ഗോപിയെ അനുകരിക്കുകയാണോ എന്നു ചോദിക്കുന്നവരോട് ആദ്യം താടി വെച്ചത് താനാണെന്നും സുരേഷ് ഗോപി തന്നെ പകർത്തുകയായിരുന്നുവെന്നും പറയും. സുരേഷ് ഗോപിയുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന അഭിമുഖം അടുത്തിടെ വൈറലായിരുന്നു.
പഠനകാലം മുതൽ സിനിമ സ്വപ്നം കണ്ട
സന്തോഷ്് നടനാകാൻ പരിശ്രമങ്ങൾ ചെറുപ്പത്തിലേ ആരംഭിച്ചു. വഞ്ചിയൂർ വീരകേരള ജിംഖാനയിൽ മോഹൻലാലും സന്തോഷും ഒന്നിച്ചാണ് വ്യായാമത്തിന് എത്തിയിരുന്നത്.
പ്രീഡിഗ്രിക്ക് ഇരുവരും ഒന്നിച്ചു പഠിച്ചു. ഒരു വർഷം മറ്റൊരു പരീക്ഷയുടെ തയാറെടുപ്പിനായി പോയ സന്തോഷ് തിരികെ കോളജിൽ എത്തിയപ്പോൾ മോഹൻലാൽ ഒരു വർഷം സീനിയറായി മാറിയിരുന്നു.
1960 നവംബർ 12 നാണ് ജനനം.
എംജി കോളജിൽ ഡിഗ്രി പൂർത്തിയാക്കി. എൻഡിപിയുടെ വിദ്യാർഥി വിഭാഗമായ ഡിഎസ്യുവിന്റെ ഭാരവാഹിയായിരുന്നു.
സംഘപരിവാർ സംഘടനകളിലും പിൽക്കാലത്ത് പ്രവർത്തിച്ചു. ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, താന്ത്രിക വിദ്യ തുടങ്ങിയവയിൽ തൽപരനായിരുന്നു.
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെ 1982 ലാണ് നാലു പതിറ്റാണ്ടു നീണ്ട
അഭിനയജീവിതത്തിന്റെ തുടക്കം. ‘ഏപ്രിൽ 18’, ‘ഇവിടെ തുടങ്ങുന്നു’ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കുള്ള നടനായി .
1985 ൽ മാത്രം 18 ചിത്രങ്ങളിൽ അഭിനയിച്ചു. ‘കൊതി തീരും വരെ’, ‘ഇത് നല്ല തമാശ’ എന്നീ സിനിമകളിലെ നായകനായിരുന്നു.
യുവജനോത്സവം, ഇരുപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ നേടി. മുളമൂട്ടിൽ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കടത്തനാടൻ അമ്പാടി, വിഷ്ണുലോകം, ഒരു അഭിഭാഷകന്റെ കേസ് ഡയറി , ചന്ദ്രോത്സവം തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

