തിരുവനന്തപുരം∙ സര്‍വീസ് സഹകരണ ബാങ്കില്‍ 18 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ ബാങ്ക് സെക്രട്ടറിയെയും മുന്‍ ഹെഡ് ക്ലര്‍ക്കിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.
ബാങ്ക് സെക്രട്ടറി ആയിരുന്ന പി.ശശികുമാര്‍, ഹെഡ്ക്ലര്ക്കായിരുന്ന സി.ശശിധരന് നായര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
2013ല്‍ ഇവര്‍ക്ക് വിജലന്‍സ് കോടതി 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി ശിക്ഷ ഒരു വര്‍ഷമായി ചുരുക്കി.
തുടര്‍ന്ന് പ്രതികള്‍ കീഴടങ്ങതെ ഒളിവില്‍ പോകുകയായിരുന്നു. 1994 മുതല്‍ 98 വരെ ആറ് ഇടപാടുകാരുടെ 11 സ്ഥിരനിക്ഷേപങ്ങളില്‍നിന്ന് നിക്ഷേപകരുടെ സമ്മതമില്ലാതെ വ്യാജവായ്പാ അപേക്ഷയും രേഖകളും നിര്‍മിച്ച് 18,86.000 രൂപ തട്ടിച്ചുവെന്നാണ് കേസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

