സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ടായ കിഫ്ബിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നാളെ നിയമസഭയുടെ മേശപ്പുറത്തുവെക്കും. ഈ നിർദ്ദേശങ്ങൾക്ക് മന്ത്രിസഭ ഇതിനോടകം തന്നെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.
കിഫ്ബിയുടെ സംവിധാനങ്ങളിൽ സമഗ്രമായ മാറ്റങ്ങളും പുനഃസംഘടനയും വരുത്തണമെന്നാണ് ഈ റിപ്പോർട്ടിലെ പ്രധാന ശുപാർശ. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായുള്ള സമിതിയാണ് കിഫ്ബിയുടെ പ്രവർത്തന രീതികൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.
ഫെഡറൽ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, അസോസിയേഷൻ ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ആൻഡ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ നിലേഷ് വികംസി, ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് മുൻ ഉദ്യോഗസ്ഥയും സിഎജി മുൻ […] എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

