നെയ്യാറ്റിൻകര ∙ ഇക്കാലത്തു സമൂഹമാധ്യമം ഉപയോഗിക്കാത്തവരെ കാണാനില്ലെന്നു പരാതിയുള്ളവർ നേരെ നെയ്യാറ്റിൻകരയ്ക്കു വന്നോളൂ, ഇവിടെ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 31% പേർക്കും സമൂഹമാധ്യമം ഇല്ല. 50 പേരാണ് സമൂഹമാധ്യമം ഉപയോഗിക്കാത്തത്.
ഏതാണ്ട്, മൂന്നു സ്ഥാനാർഥികളിൽ ഒരാൾ എന്ന കണക്കിൽ! സ്ഥാനാർഥികൾ തിരഞ്ഞെടുപ്പു കമ്മിഷനിൽ സമർപ്പിച്ച നാമനിർദേശ പത്രികയിലെ വിവരമാണിത്.
സമൂഹമാധ്യമം ഉപയോഗിക്കുന്നത് 111 പേരാണ്. ഇവരിൽ 15–25% മാത്രമേ പ്രചാരണ രംഗത്ത് കാര്യമായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നുള്ളൂ.
മിക്കവർക്കും സാധാരണ പ്രചാരണ രീതികളാണ് താൽപര്യം.
ഇ(ല്ല)– മെയിൽ
സ്വന്തമായി വിലാസമില്ലാത്തവർക്കും ഇ–മെയിൽ വിലാസമുള്ള ഇക്കാലത്ത് സ്വന്തമായി ഇ മെയിൽ ഇല്ലെന്ന് നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയത് 56 പേരാണ്. വാട്സാപ് എന്നു പറഞ്ഞാൽ ‘വാട്ട്?’ എന്നു തിരിച്ചു ചോദിക്കാൻ സാധ്യതയുള്ളത് 25 സ്ഥാനാർഥികളാണ്.
ഇവർക്കു വാട്സാപ്പില്ല. അതിൽ 7 പേർ ഇപ്പോഴും സ്മാർട്ഫോണിന്റെ പരിധിക്കു പുറത്താണ്.
106 പേർക്ക് ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ട്. വെറും 41 പേർക്കു മാത്രമാണ് പുതിയ തലമുറ സജീവമായ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉള്ളത്.
ഇൻസ്റ്റഗ്രാം എന്താണെന്ന് അറിയാത്തവരുമുണ്ട് കൂട്ടത്തിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

