തിരുവനന്തപുരം ∙ കാറിന്റെ ബ്രേക്കിനും ക്ലച്ചിനും ഇടയിൽ കാൽ കുടുങ്ങിയാണ് ഡിജോ കാപ്പൻ വാഹനാപകടത്തിൽപെട്ടത്. കൊച്ചുമകനെ ആദ്യമായി കാണുന്നതിന്റെ സന്തോഷത്തിൽ അവരെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്കു പോകാനിറങ്ങുമ്പോഴായിരുന്നു അപകടം.
ഒക്ടോബർ 16നു പുലർച്ചെ 3.45ന് ആയിരുന്നു അപകടം.
അയർലൻഡിൽനിന്ന് എത്തുന്ന, മൂത്ത മകൻ അശ്വിന്റെ ഭാര്യ അർഷയെയും 5 മാസം പ്രായമായ കേലബിനെയും സ്വീകരിക്കാനായിരുന്നു യാത്ര.
ബേക്കറി ജംക്ഷനിൽ ഡിജോയും ഭാര്യ മിനിയും താമസിക്കുന്ന ശ്രീധന്യ ഫ്ലാറ്റിന്റെ നാലാംനിലയിലായിരുന്നു കാർ.
മിനിയെ അരികത്തിരുത്തി കാർ സ്റ്റാർട്ട് ചെയ്തു. മുന്നോട്ടു നീങ്ങി മിനിറ്റുകൾക്കകം ഡിജോയുടെ ചെരിപ്പ് ബ്രേക്കിനും ക്ലച്ചിനും ഇടയിൽ കുടുങ്ങി.
വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. ആക്സിലറേറ്ററിൽ കാൽ പതിച്ചതിനാൽ കാർ കുതിച്ചു.
നാലാം നിലയിലെ ഭിത്തിയിൽ ഇടിക്കേണ്ടതായിരുന്നു കാർ. എങ്കിൽ ഭിത്തി തകർന്ന് കാർ താഴേക്കു വീഴും.
കാർ വെട്ടിത്തിരിച്ചു. പില്ലറിൽ നേരിട്ട് ഇടിച്ചാൽ ഭാര്യയ്ക്ക് അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്ന് കണ്ട് ഡിജോ ഡ്രൈവർ സീറ്റിന്റെ മുൻഭാഗം കൊണ്ട് പില്ലറിൽ ഇടിച്ചു.
കാർ നിന്നെങ്കിലും ഡിജോയ്ക്ക് പുറത്തേക്ക് ഇറങ്ങാനായില്ല. മിനി പുറത്തിറങ്ങി നോക്കിയപ്പോൾ ഡിജോ അനങ്ങാൻ കഴിയാത്ത നിലയിലായിരുന്നു.
ഉടൻ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ആഘാതത്തിൽ നട്ടെല്ല് തകർന്നതിനാൽ എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഒക്ടോബർ 24നു ഡിജോയെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
അവിടെ ശസ്ത്രക്രിയ നടത്തി.
മൂന്നു മാസത്തോളം വെല്ലൂരിൽ കഴിഞ്ഞശേഷം പാലാ മാർ സ്ലീവ ആശുപത്രിയിലേക്കു മാറ്റി. അവിടെ ഒരു മാസം കഴിഞ്ഞശേഷം സമീപത്തു താമസിക്കുന്ന സഹോദരി പുഷ്പ മരിയത്തിന്റെ വീട്ടിൽ വിശ്രമിക്കുമ്പോഴാണു വീണ്ടും ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

