വെച്ചൂച്ചിറ ∙ പമ്പാനദിയിൽ വിഷം കലർത്തി സാമൂഹിക വിരുദ്ധർ മീൻ പിടിച്ചു. മീനുകൾ വൻതോതിൽ ചത്തു പൊങ്ങി.
വെള്ളത്തിൽ കിടന്ന് അവ അഴുകി ആറ്റിലൂടെ ഒഴുകിനടക്കുന്നതു മൂലം ജലവിതരണ പദ്ധതിക്കായി ഉപയോഗിക്കുന്ന വെള്ളവും മലിനമായെന്ന് പരാതി.
കുരുമ്പൻമൂഴി പൊനച്ചി ഭാഗത്താണു സംഭവം. പമ്പയാറ്റിൽ കയമുള്ളത് ഈ ഭാഗത്താണ്.
ജനങ്ങൾ കുളിക്കാൻ എത്തുന്നതും ഇവിടെയാണ്. സമീപവാസികൾ ഇവിടെ നിന്നു മീൻ പിടിക്കാറുണ്ടെങ്കിലും വിഷം കലർത്താറില്ല.
മയക്കു മരുന്ന് കലക്കി മീൻപിടിക്കുന്നത് ആദ്യമാണ്. മീനുകൾ കൂട്ടത്തോടെ ചത്ത് വെള്ളത്തിൽ ഒഴുകി നടക്കുകയാണ്.
ഇതിനു സമീപമാണ് കൊല്ലമുള, കുരുമ്പൻമൂഴി എന്നീ ജലവിതരണ പദ്ധതിക്കായി വെള്ളമെടുക്കുന്ന കിണറും പമ്പ് ഹൗസുമുള്ളത്. മലിനമായ വെള്ളമാണ് ഇപ്പോൾ പമ്പ് ചെയ്യുന്നത്.
മീനുകൾ ചീഞ്ഞളിഞ്ഞും ജലം മലിനമായിട്ടുണ്ട്. ആറ്റിൽ വിഷം കലർത്തിയ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

